International

ന്യൂയോര്‍ക്കില്‍ സ്‌ഫോടനം ; രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് നഗരത്തിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വന്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാര്‍ക്കില്‍ കിടന്ന വസ്തുവില്‍ ചവിട്ടിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാളുടെ കാലിനാണ് പരിക്കേറ്റിരുന്നത്. ഇയാളെ മാന്‍ഹട്ടണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അമേരിക്കല്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് വ്യാപകമായി ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ഐഎസ് ഭീഷണി മുഴക്കിയിരുന്നു. നാളെയാണ് അമേരിക്കന്‍ സ്വാതന്ത്ര്യ ദിനം. ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് സുരക്ഷാ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സ്ഥലത്ത് ബോംബ് സ്‌കോഡ് പരിശോധന നടത്തുകയാണ്. പാര്‍ക്ക് പൊലീസ് അടച്ചു പൂട്ടിയതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button