NewsIndia

കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം; ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം

ഇരുനൂറിലധികം ആയുധധാരികളായ തീവ്രവാദികള്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ (എല്‍.ഒ.സി) മുറിച്ചുകടന്ന്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തയാറായി നില്‍ക്കുന്നതായി ഇന്ത്യന്‍ സൈന്യത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. പക്ഷേ, ഈ ഭീകരുടെ കുത്സിതശ്രമങ്ങളെ പരാജയപ്പെടുത്താന്‍ തയാറായിത്തന്നെയാണ് ഇന്ത്യന്‍ സൈന്യവും നിലകൊള്ളുന്നതെന്നും അദ്ദേഹം അറിയിച്ചു.

“നുഴഞ്ഞുകയറ്റം സംബന്ധിച്ച സമ്പൂര്‍ണ്ണവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, നാളിതു വരെയുള്ള നമ്മുടെ അനുഭവങ്ങള്‍ വച്ചുനോക്കുമ്പോള്‍, ഈ ഭീകരരുടെ പ്രവര്‍ത്തനരീതിയും, നമ്മുടെ സുരക്ഷാഏജന്‍സികള്‍ കൈമാറിയ വിവരങ്ങളും വിശകലനം ചെയ്ത് നോക്കുമ്പോള്‍, 200 പേരെങ്കിലും നുഴഞ്ഞുകയറാന്‍ സന്നദ്ധരായി നില്‍പ്പുണ്ട് എന്നുവേണം അനുമാനിക്കാന്‍,” 16 കോര്‍പ്സിന്‍റെ ജെനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ലെഫ്റ്റനന്‍റ് ജെനറല്‍ ആര്‍.ആര്‍.നിഭോര്‍ക്കര്‍ പറഞ്ഞു.

“ഭീകരര്‍ അവരുടെ സ്ഥിരം ലോഞ്ചിംഗ് പാഡുകളിലേക്ക് വരുന്നു, നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു, കൊല്ലപ്പെടുന്നു, ഇതാണ് കാശ്മീരില്‍ സംഭവിക്കാറ്. വളരെ കുറച്ച് ഭീകരര്‍ വിജയകരമായി നുഴഞ്ഞുകയറുമെങ്കിലും സുരക്ഷാസംവിധാനത്തിന്‍റെ രണ്ടാമത്തേയോ മൂന്നാമത്തേയോ ശ്രേണിയില്‍ വച്ച് ഇന്ത്യന്‍ സൈന്യത്തിന്‍റെ വെടിയുണ്ടയ്ക്കിരയാകുന്നു,” അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button