KeralaNews

പാലക്കാട് മനുഷ്യക്കടത്ത്: പെണ്‍കുട്ടികളെ എത്തിച്ചത് ലൈംഗികവൃത്തിക്ക്

പാലക്കാട്: ഷൊര്‍ണൂരില്‍ പിടിയിലായ ഇതരസംസ്ഥാനക്കാരിലുള്‍പ്പെട്ട ആറു പെണ്‍കുട്ടികള്‍ ലൈംഗികചൂഷണത്തിനിരയായതായി വൈദ്യപരിശോധന ഫലം. ജില്ലാ ശിശുക്ഷേമസമിതിയുടെ നിര്‍ദേശപ്രകാരം ജില്ലാ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണിത് വ്യക്തമായത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലൈംഗികവൃത്തിക്കായാണ് ഇവരെ എത്തിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിക്കുന്നു.

സംഘത്തില്‍ ഒരു ആണ്‍കുട്ടിയും 14 പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്. ഏഴ് വയസുള്ള ആണ്‍കുട്ടി മാതാവിനൊപ്പമാണെത്തിയത്. ബാക്കി 14 പെണ്‍കുട്ടികള്‍ 14നും 17നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ആറു പേര്‍ ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, കുട്ടികളുടെ ബന്ധുക്കളെ കണ്ടത്തൊന്‍ റെയില്‍വേ പൊലീസും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞമാസം 30ന് ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസില്‍ നിന്നാണ് ഝാര്‍ഖണ്ഡ്, ഒഡീഷ സ്വദേശികളായ 36 അംഗ സംഘത്തെ ഷൊര്‍ണൂര്‍ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്. അഞ്ച് യുവാക്കളും സംഘത്തിലുണ്ടായിരുന്നു. സ്ത്രീകളെ എറണാകുളത്തെ ചെമ്മീന്‍ സംസ്‌കരണ ഫാക്ടറിയില്‍ ജോലിക്ക് കൊണ്ടുവന്നതെന്നായിരുന്നു വിശദീകരണം. സംഘത്തിലുണ്ടായിരുന്ന അഞ്ച് പുരുഷന്‍മാര്‍ റിമാന്‍ഡിലാണ്. സംഭവം മനുഷ്യക്കടത്താണെ പ്രാഥമിക നിഗമനത്തിലാണ് സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button