NewsLife Style

ഈ ജോലികള്‍ ചെയ്യുന്നവരില്‍ ആത്മഹത്യപ്രവണത കൂടുതലെന്ന് പഠനം

ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ചില പ്രത്യേക ജോലി ചെയ്യുന്നവരില്‍ ആത്മഹത്യാ പ്രവണത കൂടുന്നെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്.

കര്‍ഷകര്‍, മീന്‍പിടുത്തക്കാര്‍, വനപാലകര്‍ എന്നീ മേഖലകളിലാണ് ആത്മഹത്യാപ്രവണത കൂടുതലെന്നാണ് പഠനഫലം. കൃത്യതയില്ലാത്ത വരുമാനം, പൊതുജീവിതത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍, കുടുംബപരമായ പ്രശ്‌നങ്ങള്‍ എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിയ്ക്കുന്നത്.

കണ്‍സ്ട്രക്ഷന്‍,ഫാക്റ്ററി ജോലിക്കാര്‍ എന്നിവരാണ് തൊട്ടു താഴെയുള്ളത്. മേല്‍പ്പറഞ്ഞ ഘടകങ്ങളോടൊപ്പം കെമിക്കലുകളുടെ ദീര്‍ഘനാളായുള്ള ഉപയോഗം ഇവരുടെ തലച്ചോറിനെയും അതുവഴി ചിന്തകളെയും ബാധിയ്ക്കുന്നതാണ് കാരണമായി പറയുന്നത്.

സ്ത്രീകളില്‍ പോലീസ്,സെക്യൂരിറ്റി മുതലായ മേഖലകളില്‍ ജോലി ചെയ്യുന്നവരിലാണ് ആത്മഹത്യാപ്രവണത കൂടുതല്‍. കഠിനമായ ഷിഫ്റ്റുകള്‍,സംഘര്‍ഷഭരിതമായ സാഹചര്യങ്ങള്‍ ഒക്കെയാണ് ഇവരുടെ മാന്‌സികാവസ്തയ്ക്ക് കാരണം.

അമേരിക്കയിലെ പന്ത്രണ്ട് സ്‌റ്റേറ്റുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് രൂപീകരിച്ചത്. ജൂലൈ മൂന്നിന് പ്രസിദ്ധീകരിച്ച മൊബിഡിറ്റി ആന്‍ഡ് മോര്‍ട്ടാലിറ്റി വീക്കിലി റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button