India

മയക്കുമരുന്നുകടത്ത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നു – രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : മയക്കുമരുന്നുകടത്തും ഉപയോഗവും രാജ്യ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. മയക്കുമരുന്ന് വ്യാപാരം രാജ്യത്ത് നാര്‍കോ തീവ്രവാദം വളര്‍ത്തുന്നു. ജനങ്ങളുടെ സുരക്ഷയുടെ മേല്‍ ശക്തമായ ഭീഷണിയാണ് മയക്കുമരുന്ന് കടത്ത് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള സുരക്ഷയ്ക്ക് മയക്കുമരുന്ന് കടത്ത് ഭീഷണിയാണെന്നും ജനങ്ങളുടെ ആരോഗ്യം, സമാധാനം എന്നിവയാണ് ഇതു മൂലം തകരുന്നതെന്നും അതിനാല്‍ മയക്കു മരുന്നു കടത്തിനെതിരെ രാഷ്ട്രങ്ങള്‍ ഒന്നിച്ചു നിന്ന് പോരാടണമെന്നും രാജ്‌നാഥ് സിംഗ് ആഹ്വാനം ചെയ്തു. മയക്കുമരുന്നുകടത്തിലൂടെ അനധികൃത പണം ഒഴുക്കുണ്ടാകുന്നുവെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൂടാന്‍ ഇത് കാരണമാകുന്നുവെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രിക്‌സ് രാഷ്ട്രങ്ങളിലെ മയക്കുമരുന്നു നിയന്ത്രണ ഏജന്‍സികളുടെ തലവന്മാരുടെ സമ്മേളനം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രസീല്‍, റഷ്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button