IndiaNewsSports

ധോണി ആരാധകരെ ചൊടിപ്പിച്ച് ഗാംഗുലിക്ക് ഹർഭജന്റെ ജന്മദിന സന്ദേശം

ന്യൂഡല്‍ഹി: മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ ജന്മദിനത്തില്‍ ഹര്‍ഭജന്‍ സിങ് ട്വീറ്റ് ചെയ്ത ജന്മദിന സന്ദേശത്തിനെതിരെ ധോണിയുടെ ആരാധകർ. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റനാണ് അദ്ദേഹമെന്നും , വിദേശത്ത് എങ്ങനെ ജയിക്കാമെന്ന് കാണിച്ചു തന്നൂവെന്നും ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്‍ ഗാംഗുലി മാത്രമാണെന്ന് വകവെച്ചു കൊടുക്കാന്‍ ധോണി ഫാന്‍സ് ഒരുക്കമല്ല.

ഗാംഗുലിയൊടൊപ്പം ധോണിക്കും ഈ പട്ടത്തിന് അര്‍ഹതയുണ്ടെന്നും അതല്ല ധോണിയാണ് മികച്ച ക്യാപ്റ്റനെന്ന വാദം നിരത്തിയുമാണ് ഹര്‍ഭജനെ ആരാധകർ ട്വിറ്ററില്‍ നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button