Kerala

പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ വരനെ കാണിച്ചു; തുടര്‍ന്ന് കാസര്‍ഗോഡ്‌ സംഭവിച്ചത്

കാഞ്ഞങ്ങാട് ● പ്രതിശ്രുത വധുവിന്റെ അശ്ലീല വീഡിയോ കാണിച്ച യുവാവിനെ വരനായ സുഹൃത്ത് ലോഡ്ജ് മുറിയില്‍ വച്ച് കുത്തി. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി റിനീഷി (30)നാണ് കുത്തേറ്റത്. കഴിഞ്ഞദിവസം നീലേശ്വരം ചന്തയ്ക്ക് സമീപമുള്ള പി.കെ ടവറിലെ ലോഡ്ജ് മുറിയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് വരനായ വെള്ളിക്കോത്ത് വിജേഷ്, വിശാഖ്, കടപ്പുറത്തെ അജേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ റിനീഷ് അയല്‍വാസിയായ അദ്ധ്യാപികയുമായി ഒളിച്ചോടിയിരുന്നു. പിന്നീട് ഇവരെ എറണാകുളത്ത് നിന്ന് കണ്ടെത്തുകയും യുവതിയെ വീട്ടുകാര്‍ക്കൊപ്പം അയക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ റിനീഷും മറ്റുചിലരുമായി വെള്ളിക്കോത്ത് അടിപിടിയുണ്ടായിരുന്നു. ഇതിനു ശേഷം ഇയാള്‍ നീലേശ്വരത്തെ ലോഡ്ജ് മുറിയില്‍ വാടകയ്ക്ക് താമസിച്ചുവരുന്നതിനിടെയാണ് സുഹൃത്തായ വിജേഷിന്റെ വിവാഹനിശ്ചയം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വധുവിന്റെ അശ്ലീല വീഡിയോ തന്റെ കൈയിലുണ്ടെന്ന് പറഞ്ഞ് റിനീഷ് വിജേഷിനെ വിളിച്ചു. ലോഡ്ജില്‍ വന്നാല്‍ വീഡിയോ കാണിച്ചുകൊടുക്കാമെന്ന് അറിയിക്കുകയും ചെയ്തു. ലോഡ്ജിലെത്തിയ വിജേഷിനെ വീഡിയോ കാണിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ മുറിയില്‍ വച്ച് വാക്കേറ്റം ഉണ്ടാകുകയും ഇതിനിടെ റിനീഷിനെ വിജേഷ് കുത്തുകയുമായിരുന്നു. വയറിനും തോളിനും കുത്തേറ്റ റിനീഷ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

shortlink

Post Your Comments


Back to top button