International

എട്ട് തടവുകാര്‍ ജയില്‍ ചാടി ; പക്ഷേ……. രക്ഷപ്പെടാനല്ല

ടെക്‌സാസ് : അമേരിക്കയിലെ ടെക്‌സാസിലെ ജയിലില്‍ നിന്നും എട്ട് തടവുകാര്‍ ജയില്‍ ചാടി. പക്ഷേ തടവുകാര്‍ ജയില്‍ ചാടിയത് രക്ഷപ്പെടാനല്ല, പകരം ഹൃദയാഘാതം സംഭവിച്ച കാവല്‍ക്കാരന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. ഇവിടുത്തെ ജില്ലാ കോടതിയോട് ചേര്‍ന്നുള്ള താത്കാലിക ജയില്‍ മുറിയില്‍ വച്ചാണ് സംഭവമുണ്ടായത്.

ജയില്‍ മുറിയില്‍ കാവലിനായി ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തടവുകാരോടുള്ള സംസാരത്തിനിടയില്‍ കാവല്‍ക്കാരന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുകയും കസേരയില്‍ നിന്ന് തറയില്‍ വീഴുകയും ചെയ്തു. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയ തടവുകാര്‍ ആദ്യം കുറേ ബഹമുണ്ടാക്കി നോക്കി. എന്നാല്‍ ആരും ആ ഭാഗത്തേക്ക് വന്നില്ല. തുടര്‍ന്ന് ഒരു തടവുകാരന്‍ ജയില്‍ മുറിയിലെ വാതിലുകള്‍ തുറന്ന് പുറത്ത് വന്നു. തുടര്‍ന്ന് കാവല്‍ക്കാരന് പ്രാഥമിക ശുശ്രൂഷ നല്‍കിയ തടവുകാര്‍ ഇയാളുടെ ശരീരത്തില്‍ ഹൃദയസ്പന്ദനം നിലച്ചതായി കണ്ടെത്തി. എന്നാലും പ്രതീക്ഷ കൈവിടാതെ ഇവര്‍ സഹായത്തിനായി ബഹളം തുടര്‍ന്നു.

തടവുകാരുടെ ബഹളം കേട്ട് മറ്റ് കാവല്‍ക്കാര്‍ എത്തി ഇവരെ വീണ്ടും ജയില്‍ മുറിയിലടക്കുകയും ഹൃദയാഘാതം സംഭവിച്ച കാവല്‍ക്കാരന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു. കാവല്‍ക്കാരന്‍ രക്ഷപെട്ടെങ്കിലും, തടവുകാര്‍ വീണ്ടും ജയിലിനുള്ളിലായി. പെട്ടെന്ന് തുറക്കാവുന്ന പൂട്ട് മാറ്റി പുതിയത് ഇടാന്‍ ജയില്‍ അധികൃതരും മറന്നില്ല. 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button