NewsIndia

ഇന്ത്യയില്‍ താവളമുറപ്പിച്ച് ഐ.എസ് : കോയമ്പത്തൂരില്‍ ആദ്യയോഗം സംഘാടകരില്‍ ഒരാള്‍ മലയാളി

തിരുവനന്തപുരം: ഇന്ത്യയില്‍ നിന്നും തിരോധാനം ചെയ്തവര്‍ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ താവളത്തില്‍ എത്തിയോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യയില്‍ ഐ.എസ് സാന്നിദ്ധ്യത്തിന് ശക്തമായ സൂചനകള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കിട്ടിയതായി റിപ്പോര്‍ട്ടുകള്‍. കോയമ്പത്തൂരില്‍ ഐ.എസ്. യോഗം സംഘടിപ്പിക്കപ്പെട്ടതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു. തെക്കേ ഇന്ത്യയില്‍ ഐ.എസ്. സംഘടിപ്പിച്ച ആദ്യ യോഗമാണ് ഇതെന്നാണു സൂചന. സംഘാടകരില്‍ ഒരു മലയാളിയും കര്‍ണാടകക്കാരനായ ഒരു കെമിക്കല്‍ എന്‍ജിനീയറും ഉണ്ടായിരുന്നതായാണു വിവരം..

ഈ യോഗത്തില്‍ പങ്കെടുത്ത കെമിക്കല്‍ എന്‍ജിനീയറെ പിടികൂടിയപ്പോഴാണ് യോഗത്തില്‍ മലയാളിയും പങ്കെടുത്ത കാര്യം വ്യക്തമായത്. എന്നാല്‍ ഈ മലയാളി ആരാണെന്നതിനെക്കുറിച്ച് ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല. കാസര്‍ഗോഡ് ദമ്പതികള്‍ അപ്രത്യക്ഷമായ രണ്ടു കേസുകളും പാലക്കാട് ഇതേ മാതൃകയിലുള്ള മറ്റൊരു കേസുമാണ് എന്‍.ഐ.എ. അന്വേഷിക്കുക. ദമ്പതിമാര്‍ കേരളത്തിലേക്കയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ ഇവര്‍ എത്തേണ്ട ഇടങ്ങളില്‍ എത്തിയെന്നു പറഞ്ഞിരുന്നു. ഇതാണ് ഇവര്‍ രാജ്യം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.

ഇസ്ലാമിക് സ്‌റ്റേറ്റു(ഐ.എസ്)മായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന മലയാളികളുടെ തിരോധാനത്തെക്കുറിച്ചുള്ള മൂന്നു കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). ഏറ്റെടുത്തേക്കും. തിരോധാനത്തിന്റെ പേരില്‍ മാത്രം കേരളാ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഈ കേസുകള്‍ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും എന്‍.ഐ.എ. ഏറ്റെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം പ്രത്യേകദൗത്യവുമായി ഇന്റലിജന്‍സ് മേധാവി ആര്‍. ശ്രീലേഖ ഇന്നു ഡല്‍ഹിയിലെത്തും.
വിവിധ കേന്ദ്ര ഏജന്‍സികളുടെ തലവന്‍മാരുമായി എ.ഡി.ജി.പി. വിഷയം ചര്‍ച്ച ചെയ്യും. കാണാതായ മലയാളികള്‍ ഐ.എസുമായി ബന്ധം പുലര്‍ത്തിയെന്ന ധാരണ ശരിയല്ലെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തീവ്രവാദി കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കര്‍മ പദ്ധതിക്കു രൂപം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button