International

ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം

റോം : തെക്കന്‍ ഇറ്റലിയില്‍ ട്രെയിന്‍ കൂട്ടിയിടിച്ച് വന്‍ അപകടം. തീരദേശ നഗരമായ ബാരിക്കും ബര്‍ലേറ്റയ്ക്കും ഇടയിലായിരുന്നു അപകടം. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. പരിക്കേറ്റ നിരവധി ആളുകള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്.

പ്രാദേശിക സമയം 11.30ന് രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ നേര്‍ക്ക് നേരെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇരു ട്രെയിനുകള്‍ക്കും കാര്യമായ നാശം സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍പ്പെട്ട ട്രെയിനില്‍ നിന്ന് ഒരു കുഞ്ഞിനെ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button