NewsInternational

കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളത്തില്‍ വര്‍ദ്ധന : ആശ്വാസകരമാകുന്ന വാര്‍ത്തയുമായി കുവൈറ്റ് മന്ത്രാലയം കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഗാര്‍ഹ

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഗാര്‍ഹിതൊഴിലാളികള്‍ക്കുള്ള കുറഞ്ഞ പ്രതിമാസ ശമ്പളം 60 കുവൈറ്റ് ദിനാറായി നിശ്ചയിച്ചു. ജോലി സമയം എട്ട് മണിക്കൂറായിരിക്കും. അധിക സമയം ജോലി ചെയ്താല്‍ അധിക വേതനം ആവശ്യപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടുവേലക്കാര്‍, കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവര്‍, പാചകക്കാര്‍ എന്നിവരാണ് ഗാര്‍ഹിക തൊഴിലാളികളുടെ ഗണത്തില്‍പ്പെടുന്നത്. ആറുലക്ഷം ഗാര്‍ഹിക തൊഴിലാളികളുള്ളതായാണ് രാജ്യത്ത് ഉള്ളത്. ഇവരുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മൂന്നു മാസത്തിനകം പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഗാര്‍ഹിക തൊഴിലാളി വകുപ്പിന് അധികാരം നല്‍കിയിട്ടുള്ളതായി വകുപ്പ് മന്ത്രി ഷേഖ് മൊഹമ്മദ് അല്‍ ഖാലിദ് അല്‍ സാബാ അറിയിച്ചു. കഴിഞ്ഞവര്‍ഷമായിരുന്നു ദേശീയ അസംബ്ലി ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള അവകാശങ്ങള്‍ പുതുക്കി നിശ്ചയിച്ചത്. ഇതനുസരിച്ച്, പ്രതിദിന ജോലിസമയം എട്ടുമണിക്കൂര്‍, ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധിത അവധി, ശമ്പളത്തോടുകൂടി 30 ദിവസം വാര്‍ഷിക അവധി തുടങ്ങിയ ആനുകൂല്യങ്ങളും അനുവദിച്ചിരുന്നു.

നാല് അംഗങ്ങള്‍ വരെയുള്ള കുടുംബത്തിന് ഒരു തൊഴിലാളിയുടെ സേവനം പ്രയോജനപ്പെടുത്താം. എന്നാല്‍ അഞ്ചുമുതല്‍ എട്ടുവരെ അംഗങ്ങളുള്ള കുടുംബത്തിന് രണ്ട് തൊഴിലാളികളും അതില്‍ കൂടുതലുള്ള കുടുംബത്തില്‍ മൂന്നു തൊഴിലാളികളെയും അനുവദിക്കും. അധികസമയം ജോലിചെയ്യുന്നതിന് അധിക വേതനം ആവശ്യപ്പെടാവുന്നതാണ്. 20 വയസിനു താഴെയും 50 നു മുകളിലും പ്രായമുള്ളവര്‍ക്ക് ഗാര്‍ഹിക തൊഴിലില്‍ ഏര്‍പ്പെടുന്നതിന് നിയമ വിലക്കുണ്ട്. ജോലിയില്‍നിന്നു പിരിയുമ്പോള്‍ പ്രതിവര്‍ഷം ഒരു മാസത്തെ വേതനം എന്ന അടിസ്ഥാനത്തില്‍ തൊഴിലാളിക്ക് പ്രതിഫലം നല്‍കണം.

പുതിയ ഉത്തരവ് പ്രകാരം, ഗാര്‍ഹിക തൊഴിലാളികളുടെ പുതിയ ഓഫീസുകള്‍ ആരംഭിക്കുമ്പോഴും ലൈസന്‍സ് പുതുക്കുന്നിതുമായി രണ്ട് വര്‍ഷം കൂടുമ്പോള്‍ നാല്‍പതിനായിരം ദിനാറിന്റെ ബാങ്ക് ഗാരന്റി നല്‍കണമെന്ന് ആഭ്യന്തര മന്ത്രി ഉറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button