International

ഫെയ്‌സ്ബുക്ക് സഹായിച്ചു ; ഭീകരാക്രമണത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിച്ചു

നൈസ് : ഭീകരാക്രമണത്തിനിടെ നഷ്ടപ്പെട്ട കുഞ്ഞിനെ ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ മാതാപിതാക്കള്‍ക്ക് തിരികെ ലഭിച്ചു. ഫ്രാന്‍സിലെ നൈസ് നഗരത്തില്‍ വെടിക്കെട്ട് ആസ്വദിച്ച് നില്‍ക്കുന്നവരിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി 84പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിനടയിലാണ് എട്ട് മാസം പ്രായമുള്ള ടിയാവ എന്ന കുഞ്ഞിനെ നഷ്ടമായത്.

ആക്രമണം നടക്കുന്നതിനിടെ ചിതറിയോടുന്നതിനിടയിലാണ് കുഞ്ഞ് മാതാപിതാക്കള്‍ക്ക് നഷ്ടമായത്. തുടര്‍ന്ന് മാതാപിതാക്കള്‍ ഫെയ്‌സ്ബുക്ക് വഴി എട്ട് മാസം പ്രായമുള്ള തന്റെ കുഞ്ഞ് നഷ്ടപ്പെട്ടുവെന്നും കണ്ടെത്തുന്നവര്‍ തിരികെ ഏല്‍പ്പിക്കണമെന്നുമറിയിച്ച് ചിത്രങ്ങളടക്കമുള്ള വാര്‍ത്ത പോസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് 21,0000 ലധികം ഷെയറുകളാണ് ലഭിച്ചത്.

കുഞ്ഞിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ കണ്ട യുവതിയാണ് മതാപിതാക്കളുടെ അടുത്ത് എത്തി കുഞ്ഞിനെ കൈമാറിയത്. തന്റെ കുഞ്ഞിനെ തിരികെ എത്തിക്കാന്‍ സഹായിച്ച ഫെയ്‌സ്ബുക്കിനും മറ്റുള്ളവര്‍ക്കും ടിയാവയുടെ മാതാപിതാക്കളും കുടുംബവും നന്ദി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button