NewsInternational

ഒരു കാമുകന് വേണ്ടി രണ്ട് സ്ത്രീകള്‍ തമ്മിലടിച്ചു; വീഡിയോ വൈറല്‍

ബീജിംഗ്: ഒരു കാമുകന് വേണ്ടി തെരുവില്‍ രണ്ട് സ്ത്രീകള്‍ തമ്മിലടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലാണ് സംഭവം നടന്നിരിക്കുന്നത്. മുട്ടുകുത്തി നില്‍ക്കുന്ന യുവാവിനെ യുവതികള്‍ പിടിച്ചു വലിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കാമുകനെ കൊണ്ട് പോകാനായി തമ്മില്‍ തല്ലി മടുത്തിട്ടാണോ എന്തോ, പിന്നെ യുവാവിന് നേരെയായി ഇവരുടെ പരാക്രമങ്ങള്‍. യുവാവിന്റെ മുഖത്ത് ഇരുവരും മത്സരിച്ച് അടിക്കുന്നതാണ് പിന്നെ കാണുന്നത്.25 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ട് നിന്നവരാരോ ഒരു ചൈനീസ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഗതി വൈറലായത്. സമൂഹമാധ്യമങ്ങളില്‍ ഇന്നലെ പ്രത്യക്ഷപ്പെട്ട വീഡിയോ എഴുപതുലക്ഷത്തിലധികംപേര്‍ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button