Gulf

ഐ.എസ് ബന്ധം: കേരളത്തില്‍ നിന്ന് മുങ്ങിയ മലയാളി സഹോദരങ്ങളെ ബഹ്‌റൈന്‍ ജയിലിലടച്ചു

മനാമ ● ഐ.എസ് ബന്ധത്തിന്റെ പേരില്‍ രണ്ട് മലയാളി സഹോദരങ്ങളെ ബഹ്‌റൈന്‍ ജയിലിടച്ചു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധംപുലര്‍ത്തിയ കണ്ണൂര്‍ സ്വദേശികളെയാണ് ബഹ്‌റൈന്‍ ജയിലിടച്ചത്. ഇക്കാര്യം ബഹ്‌റൈന്‍ സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.

ഐ.എസ് ബന്ധം സംശയിച്ച, കാണാതായ കണ്ണൂര്‍ സ്വദേശികള്‍ക്ക് വേണ്ടി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തിവരവേയാണ് ഇവര്‍ ബഹ്‌റൈനില്‍ പിടിയിലായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ജയിലിലായവരുടെ നാട്ടിലെ ബന്ധുക്കളുടെ നീക്കങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയാണ്‌. വളപട്ടണത്ത് നിന്ന് സിറിയയിലെത്തി ഐ.എസില്‍ ചേര്‍ന്നുവെന്ന് കരുതുന്ന ദമ്പതികകളെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button