India

2,000 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൂടി കാശ്മീരിലേക്ക്

ന്യൂഡല്‍ഹി● അക്രമം തുടരുന്ന കാശ്മീര്‍ താഴ്‌വരയിലേക്ക് കേന്ദ്രം 2,000 സി.ആര്‍.പി.എഫ് ജവാന്മാരെ കൂടി അയച്ചു. 100 പേര്‍ വീതമുള്ള 20 കമ്പനി സി.ആര്‍.പി.എഫിനെയാണ് കാശ്മീരിലേക്ക് അയച്ചിരിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കാശ്മീര്‍ പോലീസിനെ സഹായിക്കാന്‍ കഴിഞ്ഞയാഴ്ച അയച്ച 2,800 സി.ആര്‍.പി.എഫുകാര്‍ക്ക് പുറമേയാണിത്‌.

താഴ്‌വരയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാകും അധിക സൈനികബലം ഉപയോഗിക്കുക. ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയുടെ വധത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട അതിക്രമങ്ങളില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 3,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കലാപം നേരിടാന്‍ 60 ബറ്റാലിയന്‍ (ഒരു ബറ്റാലിയനില്‍ 1000 പേര്‍ ) സുരക്ഷാ സേനയെയാണ് സംസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.

നിരോധനാജ്ഞ തുടര്‍ച്ചയായ ഒന്‍പതാം ദിവസവും കാശ്മീരീലെ ജനജീവിതത്തെ ബാധിച്ചു.

shortlink

Post Your Comments


Back to top button