Funny & Weird

നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന എയര്‍ഹോസ്റ്റസിനെ അതിനനുവദിക്കാതെ കുടുകുടെ ചിരിപ്പിക്കുന്ന ഫുട്ബോള്‍ ഫാന്‍സ്‌

വിമാനം പുറപ്പെടും മുമ്പ് യാത്രക്കാര്‍ക്കായി സുരക്ഷാ മുന്‍കരുതലുകളെപ്പറ്റി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ വന്നതായിരുന്നു ഈ പാവം എയര്‍ഹോസ്റ്റസ്. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ നിന്നതാകട്ടെ ഒരുപറ്റം ഫുട്ബോള്‍ ആരാധകരുടെ മുന്‍പിലും. രാഷ്യിലെ എയറോലോഫ്റ്റ് എയര്‍ലൈന്‍സിന്‍റെ വിമാനത്തിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.

എയര്‍ഹോസ്റ്റസ് തന്‍റെ ഉത്തരവാദിത്തം എന്നും ചെയ്യുന്നതു പോലെ യാന്ത്രികമായി നിറവേറ്റാന്‍ ആരംഭിച്ചതും രംഗം കൊഴുപ്പിക്കുന്ന ഉത്തരവാദിത്തം ഈ ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തു. അവര്‍ തങ്ങളുടെ ഭാഷയില്‍ പാട്ടുപാടാനും തമാശകള്‍ പറയാനും കൂക്കുവിളികള്‍ നടത്താനും ആരംഭിച്ചതോടെ അതുവരെ മസിലുപിടിച്ച് നിന്ന എയര്‍ഹോസ്റ്റസിന്‍റെ സകല നിയന്ത്രണണങ്ങളും കൈവിട്ടു പോയി.

ശ്രദ്ധ പതറി, ചിരിയടക്കാന്‍ പാടുപെടുന്ന ഈ എയര്‍ഹോസ്റ്റസ് തന്‍റെ ഉത്തരവാദിത്തം വല്ലവിധേനയും നിറവേറ്റി അവിടെ നിന്ന്‍ ഓടിരക്ഷപെടുന്ന ദൃശ്യം കാണേണ്ടത് തന്നെയാണ്.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button