India

നൂറോളം കാറുകള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍ ; മോഷണത്തിനിറങ്ങിയ കഥ കേട്ട് പോലീസ് ഞെട്ടി

ന്യൂഡല്‍ഹി : നൂറോളം കാറുകള്‍ മോഷ്ടിച്ച യുവാവ് പിടിയില്‍. മോഷണത്തിന് ഇറങ്ങിയ കഥ കേട്ട് പോലീസുകാര്‍ ഞെട്ടി. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനോട് ആരാധന മൂത്താണ് യുവാവ് മോഷണത്തിന് ഇറങ്ങിയത്. റോബിന്‍ എന്ന യുവാവാണ് ബണ്ടി ചോറിന്റെ ജീവിതത്തെ ആധാരമാക്കി ചിത്രീകരിച്ച സിനിമ പല തവണ കണ്ട് മോഷണത്തിന് ഇറങ്ങിയത്.

ബിഎംഡബ്യുയു, ടൊയോറ്റ ഫോര്‍ച്യൂണര്‍, ഓഡി എന്നിങ്ങനെയുള്ള ആഡംബരകാറുകള്‍ മാത്രമാണ് മോഷ്ടിക്കുന്നത്. ന്യൂഡല്‍ഹിയിലെ ആഡംബര കോളനികള്‍ ലക്ഷ്യം വെച്ചാണ് മോഷണം നടത്തുന്നത്. രാവിലെ വീട്ടില്‍ നിന്നും ആളുകള്‍ നടക്കാന്‍ പോകുന്ന സമയം നോക്കി വീട്ടില്‍ കയറുകയും കാറിന്റെ ചാവി മോഷ്ടിക്കുകയുമാണ് ചെയ്യുന്നത്.

14ാം വയസ്സിലാണ് മോഷണം ആരംഭിച്ചത്, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളിലാണ് കാറുകളിലേക്ക് മാത്രമായി മോഷണം ഒതുങ്ങിയത് എന്ന് റോബില്‍ പറയുന്നു. കാമുകിയുടെ ഫഌറ്റില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്യുമ്പോള്‍ ഇയാളില്‍ നിന്ന് ഓഡിയും ടൊയാറ്റാ ഫോര്‍ച്യൂണറും പോലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button