India

അദ്ധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാഴ്ച ശക്തി നഷ്ടമായി

ഹൈദരാബാദ് : അദ്ധ്യാപകന്റെ അടിയേറ്റ് വിദ്യാര്‍ത്ഥിയുടെ കാഴ്ച ശക്തി നഷ്ടമായി. പ്രകാശം ജില്ലയിലെ കമ്പത്തിലാണ് സംഭവം നടന്നത്. ആല്‍ഫാ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ മോഹന്‍ രംഗയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടത്. കുട്ടിക്ക് ഒരു കണ്ണിനു മാത്രമേ കാഴ്ച ശക്തി ഉണ്ടായിരുന്നുള്ളു.

മോഹന്‍ തനിക്ക് ഒന്നും കാണാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രില്‍ കൊണ്ട് പോയി. ശേഷം നടത്തിയ പരിശോധനയിലാണ് കാഴ്ച ശക്തി നഷ്ടപ്പെട്ട വിവരം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button