NewsInternational

ഇന്ത്യ “ഗുരുതരമായ പ്രത്യാഘാതങ്ങള്‍” നേരിടേണ്ടി വരുമെന്ന്‍ ചൈന

ചൈനയുടെ ഒദ്യോഗിക വാര്‍ത്താഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന്‍ ജേര്‍ണലിസ്റ്റുകളുടെ വിസ പുതുക്കി നല്‍കാതെ അവരെ രാജ്യത്ത് നിന്ന്‍ പുറത്താക്കിയ സംഭവത്തില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന രംഗത്ത്. ആണവക്ലബ്ബിലെ അംഗത്വത്തിനായുള്ള ഇന്ത്യന്‍ ശ്രമങ്ങളെ പരാജയപ്പെടുത്തിയ തങ്ങളുടെ നടപടിക്കെതിരെയുള്ള പ്രതികാരനടപടിയായാണ് ജേര്‍ണലിസ്റ്റുകളെ പുരത്താക്കിയതെങ്കില്‍ “ഗുരുതരമായ പ്രത്യാഘാതങ്ങള്‍” ഇന്ത്യ നേരിടേണ്ടി വരുമെന്നാണ് സിന്‍ഹുവ തന്നെ അഭിപ്രായപ്പെട്ടു.

ജേര്‍ണലിസ്റ്റുകളുടെ വിസ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയത് “പുറത്താക്കല്‍” നടപടിക്ക് തുല്യമാണെന്നും ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലില്‍ സിന്‍ഹുവ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button