Kerala

കള്ളപ്പേരില്‍ ഒളിച്ചുകഴിഞ്ഞ മാവോയിസ്റ്റ് ദമ്പതികള്‍ പിടിയില്‍

തൃശൂര്‍ : കള്ളപ്പേരില്‍ ഒളിച്ചു കഴിഞ്ഞ മാവോയിസ്റ്റ് ദമ്പതികള്‍ പിടിയില്‍. മലയാളികളായ മുരുകന്‍ (43), ഭാര്യ സുമതി (39) എന്നിവരാണ് അറസ്റ്റിലായത്. മരത്താക്കരയിലെ വാടക വീട്ടില്‍ ആറുമാസം മുന്‍പാണ് ഇവര്‍ താമസിക്കാനെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ വാടകവീട്ടിലെത്തിയ തമിഴ്‌നാട് ക്യു ബ്രാഞ്ച് സംഘം ഇരുചെവിയറിയാതെ ദമ്പതികളെ കസ്റ്റഡിയിലെടുത്തു രാത്രിയോടെ തമിഴ്‌നാട്ടിലേക്കു മടങ്ങിയെന്നാണു വിവരം.

ഇന്നലെ രാത്രി എട്ടോടെ വാടക വീട്ടിലെത്തിയ ക്യു ബ്രാഞ്ച് സംഘം ഇവരെ കസ്റ്റഡിയിലെടുത്തു മടങ്ങിയത് അയല്‍വാസികള്‍ പോലും അറിഞ്ഞില്ല. പിന്നീടു രണ്ടാമതും പൊലീസ് സംഘം വീട്ടിലെത്തി വാതില്‍ തുറന്ന് അകത്തുകയറി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. വീടു വാടകയ്ക്കു നല്‍കിയെങ്കിലും എന്താണ് ഇവരുടെ തൊഴിലെന്നോ എവിടെയാണ് സ്വദേശമെന്നോ വീട്ടുടമസ്ഥര്‍ കൃത്യമായി ചോദിച്ചു മനസിലാക്കിയിരുന്നില്ല. ഇവര്‍ നല്‍കിയതൊക്കെയും തെറ്റായ വിവരങ്ങളുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button