NewsAutomobile

ഇത് ശ്രദ്ധിച്ചാല്‍ വാഹന ഉടമകളേ നിങ്ങള്‍ക്ക് പതിനായിരം രൂപ ലാഭിക്കാം…

വാഹനത്തെ റോഡുമായി ബന്ധിപ്പിക്കുന്ന ഓരേ ഒരു ഭാഗമാണ് ടയര്‍. ടയറിന്റെ കുഴപ്പങ്ങള്‍ വാഹനത്തെിന്റെ എല്ലാ മൊത്തം പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാലും അപകടങ്ങളുണ്ടാക്കാനിടയാകുമെന്നതിനാലും അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ടയര്‍ പെട്ടെന്ന് മാറേണ്ടിവന്നാല്‍ പോക്കറ്റ് കാലിയാകുകയും ചെയ്യും. അല്‍പ്പം ശ്രദ്ധിച്ചാല്‍ ടയറിന്റെ ആയുസ്സ് കൂട്ടാം.

ടയര്‍ നിര്‍മ്മാതാക്കള്‍ മികച്ച പ്രകടനം നടത്താനായി പുതിയ ടയര്‍ ഗവേഷണത്തിനും മറ്റും ഒരു നല്ല തുകയാണ് ചെലവഴിക്കുന്നത്. എങ്കിലും വളരെയൊന്നും അധികം ഇത്തരം ഗവേഷണങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ മുന്നോട്ട് പോയിട്ടില്ല അതിനാല്‍ വാഹനങ്ങളുടെ ടയറിനെ ബാധിക്കുന്ന സാധാരണ പ്രശ്‌നങ്ങളും അവയുടെ പരിഹാരവും ഒന്നു നോക്കാം.

മുപ്പത്തി അയ്യായിരം കിലോമീറ്ററാണ് ഒരു ടയറിന്റെ ആയുസ് എന്നു കരുതി ഒരു പത്തുവര്‍ഷത്തേക്ക് ടയര്‍ മാറാതിരിക്കരുത്. കുറഞ്ഞത് 5 വര്‍ഷം വരെയാണ് നിര്‍മ്മാതാക്കള്‍ പറയുന്ന ആയുസ്സ് ഇത് കൃത്യമായി പരിശോധിക്കുക. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതരുത്. തേയിമാനം കൂടുന്തോറും ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. വാഹന അപകടത്തില്‍പ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കും.

ടയറില്‍ ആവശ്യത്തിന് മര്‍ദ്ദം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ കാര്‍ മാനുവല്‍ വായിച്ച് എത്ര മര്‍ദ്ദമാണ് വേണ്ടതെന്ന് പരിശോധിക്കുകയും ടയറില്‍ ആവശ്യമായ മര്‍ദ്ദമുണ്ടോയെന്നും പരിശോധിക്കുക. അമിതമായി മര്‍ദ്ദമുള്ള ടയറുകളും അപകടകാരികളാണ്. ടയര്‍ ചൂടാകുമ്പോള്‍ അതിനുള്ളിലെ വായു വികസിക്കുന്നു. ഇതും ടയര്‍ എളുപ്പത്തില്‍ പൊട്ടാന്‍ കാരണമാകുന്നു. മര്‍ദ്ദം കുറഞ്ഞാല്‍ കാര്‍ സ്റ്റിയറിംഗ് കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാകും.

വാഹനങ്ങളില്‍ ലോഡ് പരിധിക്കുള്ളിലായിരിക്കാന്‍ ശ്രദ്ധിക്കുക. ലോഡ് പരിധി കവിഞ്ഞു എങ്കില്‍ ടയറുകള്‍ വേഗത്തില്‍ ചൂടാകുകയും ചിലപ്പോള്‍ പൊട്ടുകയും ചെയ്‌തേക്കാം. പുതിയ എല്ലാ ടയറുകളിലും എത്രമാത്രം ഭാരമാണ് കയറ്റാനാവുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വീല്‍ ബാലന്‍സിംഗും അലൈന്‍മെന്റുമൊക്കെ കൃത്യസമയത്ത് നോക്കിയില്ലെങ്കില്‍ ഭാവിയില്‍ വലിയ പ്രശ്‌നമാകും. ഒരു കാര്‍ മോശം റോഡ് വഴി പോകുമ്പോഴും ടയറുകള്‍ക്ക് വിന്യാസം നഷ്ടമായേക്കാം. ഭാരം എല്ലാ ടയറുകളിലേക്കും ഒരേപോലെ കേന്ദ്രീകരിക്കാന്‍ കൃത്യമായ വിന്യാസം സഹായിക്കും. ഓരോ അയ്യായിരം കിലോമീറ്റര്‍ കഴിയുമ്പോഴും ടയറുകള്‍ സ്ഥാനമാറ്റം ചെയ്യുന്നത്. ടയറിന്റെ ആയുസ് നിലനിര്‍ത്താന്‍ സഹായിക്കും.

അമിതവേഗത്തില്‍ വാഹനമോടിക്കുന്നത് ടയര്‍ കൂടുതല്‍ ചൂടാകാന്‍ ഇടയാക്കും. അമിതമായി ടയര്‍ ചൂടായി ഒരുപാട് നേരം ഇരിക്കുന്നത് ടയറിന് തകരാര്‍ ഉണ്ടാകാന്‍ കാരണമാകും. ഓരോ റോഡിനും ചേരുന്ന ടയറുകള്‍ ഉപയോഗിക്കുക, ഓഫ്‌റോഡ് യാത്രകള്‍ക്ക് പ്രത്യേകം നിര്‍മ്മിച്ച ടയറുകള്‍ അത്തരം യാത്രകള്‍ക്കായിരിക്കും അനുയോജ്യമാകുക. ടയറിന്റെ ആയുസിനെ ബാധിക്കുന്ന മറ്റൊരുസ കാര്യമാണ് ഡ്രൈവിംഗ്. പെട്ടെന്നുള്ള വേഗമെടുക്കല്‍ , സഡന്‍ ബ്രേക്കിങ് , ഗട്ടറുകളിലൂടെ വേഗത്തില്‍ ഓടിക്കുക, റോഡിന്റെ കൂര്‍ത്ത വശങ്ങളിലൂടെ വാഹനം ഇറക്കുക, വളവുകള്‍ വീശിയെടുക്കുക എന്നിവയെല്ലാം ടയറിന്റെ ആയുസിനെ ബാധിക്കുമെന്ന് ഓര്‍ക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button