KeralaNewsIndiaInternationalSports

യുവരാജ് സിംഗ് വിവാഹിതനാകുന്നു: വധു നടിയും മോഡലുമായ ഹസല്‍ കീച്ച്

ക്രിക്കറ്റ് താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. ബ്രിട്ടീഷ് നടിയും മോഡലുമായ ഹസല്‍ കീച്ചാണ് യുവരാജ് സിംഗിന്‍റെ ജീവിത പങ്കാളി. വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് സൂചന. ഏറെ നാളത്തെ പ്രണയത്തിനും ഗോസിപ്പുകള്‍ക്കും വിരാമം കുറിച്ചു കൊണ്ടാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. കഴിഞ്ഞ കുറേ മാസങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും യുവരാജ് അതെല്ലാം നിഷേധിച്ചിരുന്നു.

വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ഇരുവരും ഒന്നിച്ചുള്ള റൊമാന്‍റിക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ആഘോഷമാക്കിയതിന് ശേഷമാണ് പ്രണയത്തിലാണെന്ന് ഇരുവരും പുറത്ത് പറഞ്ഞത്.

2007 ല്‍ പുറത്തിറങ്ങിയ “ബില്ല” ചിത്രത്തിലൂടെയാണ് ഹസല്‍ കീച്ച് ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് സൂപ്പര്‍ഹിറ്റ് ചിത്രം “ബോഡിഗാഡിലും” അഭിനയിച്ചിട്ടുണ്ട്. “ഹീര്‍ ആന്‍റ് ഹീറോ” എന്ന പഞ്ചാബി ചിത്രത്തിലാണ് ഹസല്‍ കീച്ച് ഒടുവിലായി അഭിനയിച്ചത്. 2014 ലാണ് ചിത്രം പുറത്തിറങ്ങിയത്.

shortlink

Post Your Comments


Back to top button