Kerala

നിയമലംഘനം നടത്തുന്ന ആംബുലന്‍സുകള്‍ക്കെതിരെ നടപടി

തിരുവനന്തപുരം : നിയമലംഘനം നടത്തുന്ന ആംബുലന്‍സ് വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ആംബുലന്‍സുകള്‍ക്കു പുറമേ സ്‌കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ വിവാഹം ആവശ്യങ്ങള്‍ക്കും വിനോദയാത്രയ്ക്കും മറ്റുമായി വാടകയ്ക്കു നല്‍കുന്നതും മോട്ടോര്‍വാഹന വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

നികുതി വെട്ടിച്ചും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ഓടുന്ന ആംബുലന്‍സുകള്‍ക്കെതിരെയാണ് നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദേശം നല്‍കിയത്. സന്നദ്ധസംഘടനകളും ചില വ്യക്തികളും മറ്റും വാഹനം വാങ്ങി ആംബുലന്‍സ് എന്ന ബോര്‍ഡ് വച്ച് നിരത്തിലിറക്കുകയാണ്. ഇവയില്‍ ചില വാഹനങ്ങള്‍ ജനസേവനത്തിനുപകരം മറ്റുപല കാര്യങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട് കൃത്യമായ നികുതിയും സര്‍ക്കാരിനു ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണു നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചതെന്നാണ് മോട്ടോര്‍ വാഹനവാഹന വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് 1500 ലധികം ആംബുലന്‍സുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കു പുറമേ സന്നദ്ധ സംഘടനകളുടെ പേരിലും ആംബുലന്‍സുകളുണ്ട്. ഇവയില്‍ പലതും രജിസ്&്വംിഷ;ട്രേഷനില്‍ കൃത്രിമം കാട്ടിയും നികുതി അടയ്ക്കാതെയും ഫിറ്റ്‌നസ് ഇല്ലാതെയുമാണ് സര്‍വീസ് നടത്തുന്നതെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടിയെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button