KeralaNews

കോടിയേരിക്കെതിരെ കേസെടുക്കേണ്ടെന്നു നിയമോപദേശം ലഭിച്ചിട്ടില്ലെന്നു ഡിജിപി

തിരുവനന്തപുരം: വിവാദ പ്രസംഗത്തില്‍ കോടിയേരിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം ലഭിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടിയേരിയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന് ഡിജിപി തീരുമാനത്തിലെത്തിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു.

പയ്യന്നൂരില്‍ സിപിഎം നടത്തിയ ബഹുജന കൂട്ടായ്മയില്‍ സംസാരിക്കവേയായിരുന്നു കോടിയേരിയുടെ വിവാദപരാമര്‍ശം. ആക്രമിക്കാന്‍ വരുന്നവരോടു കണക്കുതീര്‍ക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളാണ് വിവാദമായത്. കോടിയേരിയുടെ പ്രസംഗം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും അതിനാല്‍ കേസെടുക്കണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിക്കാന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടത് .

shortlink

Related Articles

Post Your Comments


Back to top button