NewsInternational

ബ്രിട്ടനിലെ ബുദ്ധിമതിയായ കുട്ടി എന്ന പദവി ഇന്ത്യക്കാരിക്ക്

ബ്രിട്ടൺ: അധികമാരും കേൾക്കാത്ത, ഭാഷാപണ്ഡിതന്മാരെപോലും കുഴയ്ക്കുന്ന thelytokous, eleemosynary…..എന്നീ വാക്കുകൾ അനായാസം ഉച്ചരിച്ചാണ് 10 വയസ്സുകാരി റിയ ബ്രിട്ടനിലെ ഏറ്റവും പ്രഗത്ഭയായ കുട്ടിയെന്ന ബഹുമതി നേടിയത്. 12 വയസ്സുകാരനായ സ്റ്റീഫനെയും 9 വയസ്സുകാരി സാഫിയെയും പിന്തള്ളിയാണ് റിയ ചൈൽഡ് ജീനിയസ് 2016 ട്രോഫി നേടിയത്.ബ്രിട്ടനിലെ പ്രമുഖ ക്വിസ്സാണ് ചാനൽ 4 ന്റെ ചൈൽഡ് ജീനിയസ്.

മത്സരത്തിനിടയ്ക്ക് ഒരു റൗണ്ടിൽ വിധികർത്താക്കൾ റിയയുടെ ഉത്തരം തെറ്റാണെന്ന് വിധിക്കുകയും പിന്നാലെ ‘അമ്മ സോനാലിന്റെ ഇടപെടലിൽ ഉത്തരം ശെരിയാണെന്ന് തിരുത്തുകയും ചെയ്‌തു. ഫ്‌ലോറെൻസ് നൈറ്റിംഗേലിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞാണ് റിയ അവസാന റൗണ്ടിൽ വിജയിച്ചത്.
6 വർഷമായി ലണ്ടനിൽ താമസിക്കുന്ന അനീഷ് – സോണാൽ ദമ്പതിമാരുടെ മൂത്ത മകൾ ആണ് റിയ. ഓസ്‌ഫോർഡിലോ കംബ്രിജിലോ ചേർന്ന് പഠിച്ച് ഡോക്ടർ ആകണമെന്നാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button