NewsInternational

ഐ.എസിന്റെ അടുത്ത ലക്ഷ്യം യൂറോപ്പും അമേരിക്കയും ക്രിസ്ത്യാനികളെ കൊന്നൊടുക്കുമെന്ന് പരസ്യപ്രസ്താവന

സിറിയ : ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യാനികളെ വകവരുത്തുമെന്ന് ഐ.എസ് ഭീഷണി. ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ശ്രമം.

യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ശക്തിപ്പെടുത്തിയതിന് പിന്നാലെയാണ് ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പരസ്യമായ യുദ്ധപ്രഖ്യാപനം. ഐ.എസ് പത്രമായ അല്‍ നബ്ബയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ലോകമറിയുന്നത്.

ഐ.എസിന്റെ ആഫ്രിക്കന്‍ വിഭാഗമായ ബൊക്കോഹറാമിന്റെ തലവനായി അബു മുസാബ് അല്‍ ബര്‍ണ്ണാവിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഐ.എസ് പത്രമായ അല്‍ നബ്ബയിലൂടെയുള്ള പ്രഖ്യാപനം. അബൂബക്കര്‍ ഷെക്കാവോയ്ക്ക് പകരമാണ് ബര്‍ണ്ണാവിയെ അവരോധിച്ചിട്ടുള്ളത്.

എത്താവുന്നിടത്തെല്ലാമുള്ള ക്രിസ്ത്യന്‍ പള്ളികളെ ചാവേറുകളായി തകര്‍ക്കാനുള്ള സന്നദ്ധത അറിയിച്ച ഐ.എസ് പോരാളികള്‍ ക്രിസ്ത്യാനികളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാത്രമല്ല ക്രിസ്ത്യന്‍ വിശ്വാസികളെ ഇസ്ലാമിലേയ്ക്ക് മതപരിവര്‍ത്തനം നടത്താനും ലക്ഷ്യമുണ്ട്. ഇതോടെ ഐ.എസിന്റെ ലക്ഷ്യം അമേരിക്കയും യൂറോപ്പുമാണെന്ന് വ്യക്തമായി കഴിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button