NewsInternational

ലണ്ടനിൽ ആക്രമണം; യുവതി കൊല്ലപ്പെട്ടു

ലണ്ടൻ: ലണ്ടനിൽ കത്തിക്കുത്ത് ആക്രമണത്തിൽ ഒരു യുവതി കൊല്ലപ്പെട്ടു. 6 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 10:30 ക്ക് ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപം റാസൽ സ്ക്വാറിയിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. ആക്രമണത്തിൽ 6 പേർക്ക് പരിക്കേറ്റു. മിനിറ്റുകൾക്കകം തന്നെ കുറ്റവാളിയെ പോലീസ് പിടികൂടുകയും ചെയ്തു.

സ്കോട്ട്ലൻഡിയാർഡിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിയുള്ള അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷിക്കും. കത്തിയുമായി ജനക്കൂട്ടത്തിനു നടുവിൽ വന്ന കുറ്റവാളി ഒരു തരത്തിലുമുള്ള പ്രകോപനം ഇല്ലാതെയാണ് കുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button