NewsIndia

എല്ലാവരും കരുതിയിരിക്കുക : ഇല്ലെങ്കില്‍ ആദായനികുതി വകുപ്പ് എട്ടിന്റെ പണി തരും

ബംഗളൂരു : രാജ്യത്ത് ഈയിടെ നടന്ന, ഏഴ് ലക്ഷത്തോളം ലക്ഷ്വറി ഉത്പന്നങ്ങളുടെ ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ആദായ നികുതി വകുപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് വെട്ടിലായത് ആയിരക്കണക്കിന് പേര്‍. ഐ.ടി മേഖലയിലുള്ളവരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. പലര്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുകഴിഞ്ഞു.

കണ്‍സള്‍ട്ടന്റുകള്‍, മള്‍ട്ടി നാഷ്ണല്‍ കമ്പനികളിലെ എക്‌സിക്യുട്ടീവുമാര്‍, ആര്‍ക്കിടെക്ടുകള്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന വക്കീലന്മാര്‍, ഉയര്‍ന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ക്കാണ് ഇതിനകം കടലാസുകള്‍ ലഭിച്ചിരിക്കുന്നത്. ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ, പാന്‍ നമ്പര്‍ നല്‍കിയോ ആഢംബര വസ്തുക്കള്‍ വങ്ങിയവര്‍ക്കാണ് തത്സമയം നോട്ടീസ് കിട്ടിയത്.

കഴിഞ്ഞ ആഴ്ചയില്‍മാത്രം 4000നും 5000നും ഇടയില്‍ നോട്ടീസുകളാണ് ഐ.ടി വകുപ്പ് അയച്ചത്. ഒരു മാസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ചിലരോട് ആദായ നികുതി വകുപ്പിന്റെ ഓഫീസിലെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

10 ലക്ഷത്തിന്റെ ആഢംബര വസ്തു വാങ്ങിയവര്‍ക്കാണല്ലോ നോട്ടീസ് അയയ്ക്കുന്നത് എന്നോര്‍ത്ത് ആശ്വസിക്കേണ്ട. നാല് ലക്ഷത്തിലേറെ മൂല്യമുള്ള വസ്തുക്കള്‍ വാങ്ങിയവര്‍ക്കുംകിട്ടും നോട്ടീസ്.
അതായത്, വാച്ചുകള്‍, സ്വര്‍ണവജ്രാഭരണങ്ങള്‍, പെയിന്റിങ്ങുകള്‍, മറ്റ് ആഡംബര വസ്തുക്കള്‍ തുടങ്ങിയവ വാങ്ങിയവരെയെല്ലാം തിരഞ്ഞുകണ്ടുപിടിച്ച് നോട്ടീസ് അയയ്ക്കുകയാണ്.
പാന്‍ നല്‍കിയിട്ടില്ലെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ.ടി വകുപ്പിന് സംവിധാനമുണ്ട്. ഉദ്യോഗസ്ഥര്‍ വില്പനക്കാര്‍വഴി വലവിരിച്ചുകഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button