Life StyleSpirituality

സൗഹൃദം ജ്യോതിഷത്തില്‍… ചില സൌഹൃദദിന ചിന്തകള്‍

ജ്യോത്സ്യര്‍. എസ്. ജയദേവന്‍, കണ്ണൂര്‍

ഒരു നല്ല സൗഹൃദം ആരംഭിക്കുന്നത് അപരന്‍റെ വാക്കുകളെ ക്ഷമയോടെ കേള്‍ക്കാനുള്ള മനസ്സിന്‍റെ വലിപ്പത്തില്‍ നിന്നാണ്, നല്ല ക്ഷമയുള്ള ഒരു കേള്‍വിക്കാരന് മാത്രമേ നല്ല ഒരു സുഹൃത്ത് ആകാ൯ സാധിക്കുകയുള്ളൂ, നിങ്ങള്‍ നല്ല ഒരു സുഹൃത്തിനെ തേടുന്നുവെങ്കില്‍ ആദ്യം വേണ്ട യോഗ്യതയും മറ്റൊന്നല്ല, നിങ്ങള്‍ വളരെ നല്ലൊരു സംഭാഷണവിദഗ്ദ്ധനാനെങ്കിലും ആരെയും ആകര്‍ഷിക്കുന്ന വാക്കുകള്‍ കൊണ്ട് സുഹൃത്തുക്കളെ സൃഷ്ടിക്കുവാന്‍ കഴിയുമെങ്കിലും നല്ലൊരു കേള്‍വിക്കാരനോ,ആസ്വാദകനോ ആകാതിരുന്നാല്‍ ആ സൗഹൃദം അധികനാള്‍ നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ നിങ്ങള്‍ക്കാകില്ല.

നമ്മള്‍ കൂടുതല്‍ അരോചകമായി സംസാരിക്കുമ്പോള്‍ അത് കേള്‍ക്കുന്നയാളില്‍ വിരസതയും,അസ്വസ്ഥതയും സൃഷ്ടിക്കും . എന്നാല്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിലൂടെ നമ്മള്‍ അയാളുടെ സൗഹൃദവും ആദരവും സമ്പാദിക്കുന്നു. കുറച്ചു സംസാരിക്കുകയും കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നവനാണ് നല്ല സംഭാഷണചതുരന്‍.അങ്ങനെ ഒരാളാകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ തരമില്ല,ചില ശീലങ്ങള്‍ പാടെ ഒഴിവാക്കിയേ തീരു.

മുന്‍ വിധിയും വിലയിരുത്തലുകളും അരുത്.എല്ലാത്തിലും കുറ്റം കണ്ടുപിടിക്കുന്ന ശീലം അരുത്. പ്രക്ഷുബ്ദമായ മനസ്സിനെ സ്വയം കടിഞ്ഞാണിടാന്‍ പ്രാപ്തമാക്കണം, അമിത സദാചാരവാദമോ ഉപദേശ പ്രസംഗമോ അതിരുവിടരുത്, അനാവശ്യ ഉപദേശത്തിന് തുനിയരുത്. കഴിയുന്നതും മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറി പറയാതിരിക്കാനും ശ്രദ്ധിക്കുക.

ജ്യോതിഷത്തില്‍ രണ്ടാം ഭാവത്തെ കൊണ്ടാണ് സംസാരത്തെ കുറിച്ച് പറയുന്നത്. ജാതകത്തില്‍ രണ്ടില്‍ ഗുളികന്‍ നിന്നാല്‍ അവര്‍ സംസാരിച്ച് മറ്റുള്ളവരെ അലോസരപ്പെടുത്തുന്നവരാകും എന്നകാര്യത്തില്‍ തര്‍ക്കമില്ല, അത് പോലെ തന്നെ പാപഗ്രഹങ്ങളായ സൂര്യന്‍,ചൊവ്വ,ശനി,രാഹു,കേതു എന്നീ ഗ്രഹങ്ങളും രണ്ടില്‍ നില്‍ക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് നിങ്ങളുടെ വാക്കുകള്‍ ചിലപ്പോഴെങ്കിലും മറ്റുള്ളവരില്‍ അഗാഥമായ മുറിപ്പെടുത്തലുകള്‍ ഉണ്ടാക്കാന്‍ ഇടയാക്കിയേക്കാം.ഇത്തരം വ്യക്തികള്‍ക്ക് സൌഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വല്ലാതെ പാടുപെടെണ്ടിവരും.

എന്നാല്‍ ഇതില്‍ ചിലരെങ്കിലും വളരെ നല്ല മനസ്സിന്‍റെ ഉടമകളാകും, അതുകൊണ്ട് തന്നെ പറഞ്ഞുപോയ വാക്കുകളെ കുറിച്ചോര്‍ത്ത് പാശ്ചാത്തപിക്കുന്നവരെയും ഇത്തരക്കാരില്‍ ധാരാളമായി കാണാറുണ്ട്‌. അതുപോലെ തന്നെ ജാതകാല്‍ രണ്ടില്‍ ബുധന്‍,വ്യാഴം,ശുക്രന്‍ എന്നീ ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നവര്‍ മറ്റുള്ളവരെ ഹഠാദാകര്‍ഷിക്കുന്ന രീതിയില്‍ സംസാരിക്കുന്നവരും,അവരുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്ക് പ്രചോദനാത്മകവും ആകര്‍ഷണീയമായും അനുഭവപ്പെടും ഇത്തരക്കാരെ പൊതുവേ എല്ലാവരും ഇഷ്ടപ്പെടും,ഇതില്‍ തന്നെ രണ്ടില്‍ ശുക്രന്‍ നില്‍ക്കുന്നവര്‍ക്ക് സംസാരത്തിലൂടെ പ്രമാന്തരീക്ഷം സൃഷ്ടിച്ച് സൌഹൃദത്തിന് ഒരുപുതിയ മാനം നല്‍കാനും കഴിയും.

എന്നാല്‍ രണ്ടില്‍ ചന്ദ്രന്‍ നില്‍ക്കുന്നവര്‍ ദ്വിസ്വഭാവികള്‍ ആകും ഇവര്‍ ചിലപ്പോള്‍ വളരെ നല്ല രീതിയില്‍ സംസാരിക്കും അടുത്ത തവണ കാണുമ്പോള്‍ കണ്ടഭാവം പോലും നടിചേക്കില്ല ചന്ദ്രന്റെ പൊതുസ്വഭാവമായ കറുപ്പും വെളുപ്പും ഇവരുടെ സംസാരത്തെയും പോതുസ്വഭാവത്തെയും ബാധിച്ചേക്കാം.

*ഇവിടെ പറഞ്ഞിരിക്കുന്നത് രണ്ടില്‍ ചില ഗ്രഹങ്ങള്‍ വരുമ്പോളുള്ള ലക്ഷണങ്ങള്‍ മാത്രമാണ് ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണത്തില്‍ ജാതകത്തിലുള്ള മറ്റ് ഗ്രഹങ്ങളുടെയും നില വളരെ പ്രധാനമാണെന്ന് അറിയുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button