KeralaNews

വീട് വെയ്ക്കുമ്പോള്‍ ശ്രദ്ധിക്കണ്ട കാര്യങ്ങള്‍ …

ഭൂമിയുടെ നീളം തെക്കുവടക്ക് കൂടുതലായാല്‍ എല്ലാവിധ അഭിവൃദ്ധിയും ചതുരമായാല്‍ ധനാഗമനവും ബുദ്ധിവൃദ്ധിയും സംഭവിക്കും. 
പ്രാചീന ഭാരതീയരായ മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ ഉദ്ദേശ്യത്തെ നിര്‍വ്വഹിക്കേണ്ടതിലേക്ക് എല്ലാവക ലൗകികങ്ങളായ വിഷയങ്ങളും ശാസ്ത്രസൂത്രങ്ങളില്‍ ദൃഢമായി വിവരിച്ചിട്ടുണ്ട്.

അതിനാല്‍ എല്ലാ മനുഷ്യരും ശാസ്ത്രാനുസാരം ജീവിച്ചാല്‍ ശരിയായ ദീര്‍ഘജീവിതത്തിനും അരോഗതയ്ക്കും ആദ്ധ്യാത്മിക സുഖത്തിനും ഇടയായിത്തീരും.

വീടുവയ്ക്കാനുള്ള ഭൂമിയുടെ ആകൃതി.
ഭൂമിയുടെ നീളം തെക്കുവടക്ക് കൂടുതലായാല്‍ എല്ലാവിധ അഭിവൃദ്ധിയും ചതുരമായാല്‍ ധനാഗമനവും ബുദ്ധിവൃദ്ധിയും സംഭവിക്കും.
കിഴക്കുപടിഞ്ഞാറ് നീളം കൂടിയ ഭൂമിക്ക് നാഗപൃഷ്ഠമെന്നാണ് പേര്. ഇവിടെ പുരവച്ചു താമസിച്ചാല്‍ ധനഹാനിയും പുത്രഹാനിയും ഭാര്യാഹാനിയും തുടര്‍ച്ചയായി ശത്രുഭയവും സംഭവിക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ഭൂമിയില്‍ പുരവയ്ക്കേണ്ടിവന്നാല്‍ ”ചതുരശ്രസംസ്ഥാഃ” എന്ന പ്രമാണമനുസരിച്ച് ചതുരശ്രപ്പെടുത്തി അതിരുകള്‍ കെട്ടി മറ്റു ഭാഗങ്ങള്‍ പുറത്താക്കി ഗൃഹനിര്‍മ്മാണം ചെയ്യുന്നത് അത്യുത്തമമാണ്.

ദോഷകരമായ ഭൂമിയുടെ ആകൃതി

ഭൂമി വൃത്താകൃതിയിലായാല്‍ ദാരിദ്ര്യവും മൂന്ന്, അഞ്ച്, ആറ്, കോണുകളുള്ളതായാല്‍ ധനക്ഷയവും രാജഭീതിയും അര്‍ദ്ധചന്ദ്രാകൃതിയിലായാല്‍ നിത്യദുഃഖവും മത്സ്യത്തിന്റെയോ, ആനയുടേയോ പുറംപോലെ പൊങ്ങിയിരുന്നാല്‍ ബന്ധനവും മുറത്തിന്റെ ആകൃതിയായാല്‍ വാതരോഗവും ശൂലത്തിന്റെ ആകൃതിയായാല്‍ ഗോക്കള്‍ക്ക് നാശവും ഫലം.

ഭൂമി കുഴിച്ചുനോക്കിയാല്‍ ഭസ്മമോ, കരിക്കട്ടയോ, ചിതല്‍പ്പുറ്റോ, പോതുണ്ടാകയോ, ധാരാളം മുടി കിട്ടുകയോ, അസ്ഥിയുണ്ടാകുകയോ ചെയ്താല്‍- ആയുധത്താല്‍ മൃതിയും അഗ്‌നിഭയവും, സന്താനനാശവും ദുര്‍ജ്ജനങ്ങളുടെ ഉപദ്രവവും ഗര്‍ഭഹാനിയും തുടങ്ങി അനേകം വിപത്തുകള്‍ സംഭവിക്കും.
ഇങ്ങനെയുള്ള ഭൂമിയില്‍ ഗൃഹനിര്‍മ്മാണം നിന്ദ്യമെങ്കിലും വേണ്ടിവന്നാല്‍ ശാസ്ത്രോക്തമായി സൗകര്യപ്പെടുത്തി ഗൃഹനിര്‍മ്മാണം നടത്താവുന്നതാണ്.
കിണറുണ്ടാക്കേണ്ട വിധി

സര്‍വ്വാര്‍ത്ഥ പുഷ്ടിപ്രദം..’
എന്നു തുടങ്ങുന്ന പ്രമാണമനുസരിച്ച് മീനം രാശിയില്‍ (ഈശാനകോണില്‍) അഥവാ കിഴക്കുവടക്കേ മൂലയില്‍ കിണര്‍ വന്നാല്‍ സര്‍വ്വൈശ്വര്യപുഷ്ടിയും മേടം രാശിയിലായാല്‍ ഐശ്വര്യവും ഇടവത്തിലായാല്‍ ധനലാഭവും മിഥുനം രാശിയിലായാല്‍ സന്താനനാശവും കര്‍ക്കടം രാശിയിലായാല്‍ സ്ത്രീകള്‍ക്ക് നാശവും ചിങ്ങം രാശിയിലായാല്‍ വിഷപീഡയും കന്നിരാശിയിലായാല്‍ ദുര്‍മ്മൃതിയും കുട്ടികള്‍ക്ക് അനിഷ്ടവും തുലാത്തില്‍ ഐശ്വര്യവും വൃശ്ചികത്തില്‍ സ്ത്രീകള്‍ക്ക് നാശവും ധനുരാശിയിലായാല്‍ ധനനാശവും മകരം രാശിയിലായാല്‍ സമ്പല്‍സമൃദ്ധിയും കുംഭം രാശിയിലായാല്‍ ആരോഗ്യവും ഐശ്വര്യസിദ്ധിയും ഫലം. പ്രസ്തുത സ്ഥാനങ്ങളാണെങ്കിലും ശുഭവീഥികളായിരിക്കേണ്ടതും അനിഷ്ടവീഥികളിലായിരുന്നാല്‍ ആപല്ക്കരവുമാണ്.</p>
കിണറിന്റെ അളവ് കൊടുക്കേണ്ടത്

കിണറിന്റെ ചുറ്റളവ് പഞ്ചയോനിയാണ് (വൃഷഭയോനി) വിശേഷമായിട്ടുള്ളത്.
”പജ്ജരേകൂപഘനനെധ്വജോവാ-
വൃഷഭോപിവാ”
എന്ന പ്രമാണമനുസരിച്ച് കിണറിന് ദ്വജയോനികൂടി സ്വീകാര്യമായി കാണുന്നു.
”അംഭകുംഭഗതംശ്രേഷ്ഠം മദ്ധ്യേമം-
മീനമേഷയോഃ
മകരേചവൃഷേനീചം ഗ്രാമാദേരാ-
ലയേഷ്ഠവാ.”
എന്നു ഗുരുദേവ പദ്ധതിയില്‍നിന്നും കിണറ് ഗൃഹത്തിന്റെ മകരം, കുംഭം, മീനം, മേടം, ഇടവം എന്നീ രാശികളിലാണ് വേണ്ടതെന്ന് സ്പഷ്ടമാകുന്നു.
”ഗേഹസ്യദക്ഷിണേ ഭാഗേകൂപോദോഷ-
പ്രദോമതഃ”
എന്ന പ്രമാണമനുസരിച്ച് തെക്കുദിക്കില്‍ കിണര്‍ കുഴിക്കുന്നത് ഏറ്റവും അനിഷ്ടപ്രദമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button