KeralaNews

കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായി

കാസർകോഡ് : കാസര്‍കോഡ് നിന്നും ഒരാളെക്കൂടി ദുരൂഹസാഹചര്യത്തില്‍ കാണാതായാതായി റിപ്പോർട്ട്. ആദുര്‍ സ്വദേശി അബ്ദുള്ളയെയാണ് നാല് മാസമായി കാണാതായത്. മതപഠനത്തിനെന്ന പേരില്‍ വീട്ടില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് കാണാതാകുമായിരുന്നു എന്നും മൂന്ന് നാല് മാസത്തിനു ശേഷം തിരിച്ചു വരുന്നതായിരുന്നു ശീലം എന്നും ബന്ധുക്കൾ പറഞ്ഞു. അത് കൊണ്ട് തന്നെ ഇയാൾ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

എന്നാല്‍ കാസര്‍കോഡ് ജില്ലയില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടക്കമുള്ള സംഘത്തെ കാണാതായ സാഹചര്യത്തില്‍ വീട്ടുകാര്‍ അന്വേഷണം നടത്തിയപ്പോള്‍ കാണാതായവരുമായി അബ്ദുല്ലക്ക് ബന്ധമുണ്ടായിരുന്നതായി മനസിലായി. ഇവരുടെ ക്ലാസുകളില്‍ അബ്ദുല്ല പങ്കെടുത്തതായും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് ബന്ധുക്കള്‍ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button