IndiaNews

സുതാര്യഭരണത്തിന്‍റെ ചരിത്രപരമായ മാതൃകയ്ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

കേന്ദ്രഭരണത്തില്‍ സുതാര്യതയുടേതായ പുതിയൊരു സംസ്കാരത്തിന് പ്രധാനമന്ത്രി തുടക്കം കുറിച്ചു. വിവരാകാശ നിയമത്തിന്‍റെ (ആര്‍ടിഐ) പരിധിയില്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും വേതനവ്യവസ്ഥകള്‍ പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു ഇത്.

പ്രധാനമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് പുതുതായി നിയമതിനായ ഭാസ്ക്കര്‍ ഖുല്‍ബേയാണ് പിഎംഒ-യില്‍ ഏറ്റവുമധികം വേതനം കൈപ്പറ്റുന്നത്. ഖുല്‍ബേയുടെ മാസശമ്പളം 2,01,450-രൂപയാണ്. സര്‍വ്വീസില്‍ നിന്ന്‍ വിരമിച്ചവരാകയാല്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവല്‍ എന്നിവര്‍ കുറഞ്ഞ ശമ്പളമാണ് കൈപ്പറ്റുന്നത്. ഇവരുടെ മാസശമ്പളം 1,62,500-രൂപയാണ്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഒന്നില്‍ക്കൂടുതല്‍ ജോലികള്‍ ചെയ്യുന്ന 80 അംഗങ്ങളും, 25 ഡ്രൈവര്‍മാരും ഉണ്ടെന്ന് പിഎംഒ വെബ്സൈറ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button