NewsGulf

സൗദി വിസ ഫീസ് പുതുക്കി നിശ്ചയിച്ചു

ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ് സർക്കാർ പുതുക്കി നിശ്ചയിച്ചു.ഒക്ടോബർ രണ്ടുമുതൽ പുതുക്കിയ ഫീസ് നിലവിൽ വരും. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ തുകയും പുതുക്കിയിട്ടുണ്ട്. രണ്ടു മാസത്തേക്ക് ഒരു യാത്രക്കുള്ള എക്സിറ്റ്, റീഎൻട്രി വിസക്ക് 200 സൗദി റിയാലാണ് ഇനി നൽകേണ്ടി വരിക. ഇഖാമ കാലാവധി കഴിയുന്നത് വരെ ഒാരോ മാസത്തിലും 100 റിയാൽ നൽകണം. ആദ്യ തവണ ഹജ്ജ്, ഉംറ തീർഥാടനത്തിനുള്ള വിസ ഫീസ് സൗജന്യമാണെങ്കിലും രണ്ടാം തവണ 2000 റിയാൽ നൽകണം.

രാജ്യം സന്ദർശിക്കുന്ന വിദേശികൾക്കുള്ള വിസക്ക് ആറുമാസത്തേക്ക് 3000 റിയാലും ഒരു വർഷത്തേക്ക് 5000 റിയാലും രണ്ടു വർഷത്തേക്ക് 8000 റിയാലുമാക്കി. കൂടാതെ സഞ്ചാര വിസക്ക് 300 റിയാലായും നിജപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button