Gulf

കൊലപാതകത്തിന് ശേഷം മാതൃരാജ്യത്തേക്ക് കടക്കാനിരുന്ന പ്രതിയെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു

ദുബായ്: കൊലപാതകത്തിന് ശേഷം രാജ്യം വിട്ടു പോകാനിരുന്ന ആളെ ഇരുപത്തിനാലു മണിക്കൂറുകള്‍ക്കുള്ളില്‍ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഏഷ്യന്‍ വംശജന്‍റെ മൃതദേഹം അല്‍ ഖ്വസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ റോഡില്‍ ഉപേക്ഷിച്ച് അബുദാബിയിലെത്തിയ പ്രതി, ഇവിടെ നിന്നും മാതൃരാജ്യത്തേക്ക് കടക്കാനായിരുന്നു ഉദ്ദേശ്യം.

പ്രതിയുടെ നീക്കങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ദുബായ് പോലിസ് നിരീക്ഷിച്ചത്. കൊല്ലപ്പെട്ട ആളുമായി പ്രതിക്ക് നല്ല ബന്ധം ഉണ്ടായിരുന്നതായി പോലിസ് പറഞ്ഞു. ഇവര്‍ ഒരേ ദേശക്കാരുമായിരുന്നു. കൊല്ലപ്പെട്ട വെക്തിയെ ഇയാള്‍ പലതവണ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവം നടന്ന ദിവസവും ഇയാള്‍ പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കായി കൊല്ലപ്പെട്ട ആളെ നിര്‍ബന്ധിച്ചിരുന്നതായും, എന്നാല്‍ അതിനു വഴങ്ങാത്തതിനാല്‍ അയാളെ അടിച്ചു വീഴ്ത്തുകയുമായിരുന്നെന്നു പോലിസ് പറഞ്ഞു.

shortlink

Post Your Comments


Back to top button