Kerala

ടോമിന്‍ തച്ചങ്കരിയുടെ ജന്മദിനാഘോഷത്തിനെതിരെ യുവമോര്‍ച്ച

തിരുവനന്തപുരം ● ഉത്തര കൊറിയന്‍ ഭരണാധികാരികള്‍ പോലും പുറത്തിറക്കാന്‍ മടിക്കുന്ന ഉത്തരവുകളാണ് പിണറായി വിജയന്‍ സര്‍ക്കാരിന്‍ കീഴില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ആര്‍ എസ് രാജീവ്. സ്വന്തം ജന്മദിനം തന്റെ വകുപ്പ് മുഴുവന്‍ ആഘോഷിക്കണമെന്ന് ഉത്തരവിറക്കിയ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ക്രിമിനല്‍ നടപടികള്‍ക്ക് നേരത്തെ തന്നെ കുപ്രസിദ്ധനാണ്. ഈ ഉദ്യോഗസ്ഥനും സിപിഎം നേതൃത്വവും തമ്മിലുള്ള അവിഹിത ബന്ധമാണ് ഇദ്ദേഹത്തിന്റെ ഉന്നത പദവികള്‍ക്ക് പിന്നിലുള്ളതെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അധികാര ദുര്‍വിനിയോഗം നടത്തിയ ടോമിന്‍ തച്ചങ്കരിയെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച സെക്രട്ടറിയേറ്റ് നടയില്‍ നടത്തിയ പ്രതീകാത്മക ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഡ്വ ആര്‍ എസ് രാജീവ്. തച്ചങ്കരിയുടെ മുഖം മൂടി ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് പരിസരത്തുണ്ടായിരുന്നവര്‍ക്കും യാത്രക്കാര്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അനുരാജ്, നേതാക്കളായ ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, അഡ്വ രഞ്ജിത് ചന്ദ്രന്‍, ശ്രീരാഗ്, പ്രശാന്ത്, ബി ജി വിഷ്ണു, അഖില്‍, മഞ്ജിത്, രഞ്ജിത്, ചന്തു എന്നിവര്‍ നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button