NewsInternational

തായ്‌ലൻഡിൽ വ്യത്യസ്ത ഇടങ്ങളിലായി എട്ടു സ്ഫോടനം

ബാങ്കോക്ക് : തായ്‌ലൻഡിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ നാലു മരണം. നിരവധിപേർക്ക് പരിക്കേറ്റു .തായ്‌ലന്റിലെ വിവിധ ഇടങ്ങളിലായി എട്ടു സ്ഫോടനങ്ങളാണുണ്ടായത്.ദക്ഷിണ പ്രവിശ്യയിലെ പതോങ്ങിലെ ഇരട്ട സ്‌ഫോടനങ്ങളിലും തായ്‌ലന്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഹ്വാ ഹിന്നില്‍ ഉണ്ടായ നാല് സ്‌ഫോടനങ്ങളിലുമായി നാല് മരണമാണ് റിപ്പോര്‍ട്ട് ചെയതത്. വിനോദ സഞ്ചാര കേന്ദ്രമായ ഫുകെറ്റില്‍ രണ്ട് സ്‌ഫോടനവും ദക്ഷിണ ത്രാങ്ങില്‍ ഒരു സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പരുക്കേറ്റവരില്‍ അധികവും വിദേശീയരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി മുതലാണ് തായ്‌ലൻഡിനെ നടുക്കിയ സ്ഫോടന പരമ്പര അരങ്ങേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button