NewsIndiaInternational

അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്ന് ചോരയൊലിക്കുന്നു

ചില പ്രത്യേക സീസണുകളില്‍ അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകളില്‍ നിന്നും രക്തമൊലിക്കും. കിഴക്കന്‍ അന്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ താഴ്വരയിലാണ് ഈ പ്രതിഭാസം കാണപ്പെടുന്നത്. വെളുത്ത മഞ്ഞുകട്ടകള്‍ രക്തപൂരിതമാകും. ഗ്ലേസ്യര്‍ ബ്ലീഡിംഗ് എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്.

മഞ്ഞുപാളികള്‍ക്കിടയിലെ ചെറിയ വിടവുകളിലൂടെ ലവണാംശമുള്ള വെള്ളം പുറത്തേയ്ക്ക് വരും.അതിലെ അയണ്‍ ഓക്സൈഡിന്റെ സാന്നിധ്യമാണ് ഈ ചുവപ്പുനിറത്തിനു കാരണം.
ഈ ചുവപ്പ് ജലത്തില്‍ നിരവധി ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്.ഇവയാണ് ഫെറസ് അയോണുകളെ ഓക്സീകരിയ്ക്കുന്നത്.ഈ ഓക്സൈഡ്കള്‍ ആണ് ചുവപ്പുജലത്തിനു കാരണം

ചുവപ്പു കടലിനെപ്പോലെ റെഡ് ആല്‍ഗകള്‍ ആണ് ഈ പ്രതിഭാസത്തിനും കാരണം എന്നാണ് കുറെ കാലങ്ങളോളം വിശ്വസിച്ചിരുന്നത്.പിന്നീടാണ് യഥാര്‍ത്ഥ കാരണം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button