ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്‍െറ എന്‍ജിന് തീപിടിച്ചു

ചെറുവത്തൂര്‍ (കാസര്‍കോട്): ഓടിക്കൊണ്ടിരിക്കെ മാവേലി എക്സ്പ്രസിന്‍െറ എന്‍ജിന് തീ പിടിച്ചു. മംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിന്‍ ചെറുവത്തൂരിനടുത്ത് കാര്യങ്കോട് പാലത്തിനു മുകളിലത്തെിയപ്പോഴാണ് എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നത്. കാസര്‍കോട്ട് പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വനം മന്ത്രി രാജുവും തീവണ്ടിയിലുണ്ടായിരുന്നു.

ട്രെയിനിന്‍െറ എന്‍ജിനില്‍നിന്ന് പുക ഉയരുന്നതുകണ്ട് പാലത്തിന് സമീപമുണ്ടായിരുന്ന നാട്ടുകാര്‍ ശബ്ദമുണ്ടാക്കി ലോക്കോ പൈലറ്റിന്‍െറ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഒരു മണിക്കൂറോളം നീണ്ട പരിശ്രമഫലമായി തീയണച്ചു. പിന്നീട് പുതിയ എന്‍ജിന്‍ കൊണ്ടുവന്ന് വണ്ടി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയതിന് ശേഷമാണ് യാത്ര തുടരാനായത്.

Share
Leave a Comment