KeralaNewsCrime

നാദാപുരം അസ്‍ലം വധക്കേസ്; അന്വേഷണം പ്രാദേശിക നേതാക്കളിലേക്ക്: കാറിന്റെ ഇടനിലക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരം മുഹമ്മദ് അസ്‍ലം വധക്കേസില്‍ പൊലീസ് അന്വേഷണം പ്രാദേശിക നേതാക്കളിലെക്ക്. വളയം മേഖലയിലെ സിപിഎം പ്രാദേശിക നേതാക്കളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി.കൊലയാളികള്‍ വളയം സ്വദേശികളാണെന്ന് വ്യക്തമായതോടെയാണ് പോലീസ് സിപിഎം ഏരിയ സെക്രട്ടറിയുടെ വീടുകളില്‍ വരെ രാത്രി റെയ്ഡ് നടത്തിയത്. വളയത്തെ സിപിഎം പ്രാദേശിക നേതാക്കള്‍ അറിയാതെ കൊലപാതകം നടക്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

കൊലയാളികള്‍ അഞ്ചു ദിവസത്തേയ്ക്കു കാര്‍ വാടകയ്ക്കെടുത്തത് പന്ത്രണ്ടായിരം രൂപയ്ക്കാണെന്നും വാടകയ്ക്കെടുത്തയാള്‍ ഒളിവിലെന്നും പൊലീസ് അറിയിച്ചു. നാട്ടില്‍ എത്തിയ പ്രവാസി മലയാളികള്‍ക്കു കാര്‍ വേണമെന്ന് കൊലയാളി സംഘം തെറ്റിദ്ധരിപ്പിച്ചാണു കാര്‍ വാടകയ്ക്കെടുത്തത്. കാര്‍ വാടയ്ക്കെടുക്കാന്‍ ഇടനിലക്കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്‍ വാടകയ്ക്കെടുത്ത നാലാം ദിവസമായിരുന്നു കൊലപാതകം.സുഹൃത്തുക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുമ്ബോഴാണ് അസ്‍ലമിനെ ഒരു സംഘമാളുകള്‍ വെട്ടി കൊലപ്പെടുത്തിയത്.

തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി.കെ.ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിട്ടയയ്ക്കപ്പെട്ടതു മുതല്‍ അസ്ലമിനു ഭീഷണിയുണ്ടായിരുന്നു.അതിനിടെ, രാത്രി വീടുകളില്‍ കയറി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച്‌ സിപിഎം പ്രവര്‍ത്തകര്‍ പൊലീസിനെതിരെ പ്രകടനം നടത്തി. നേരത്തെ പ്രതികള്‍ ഉപയോഗിച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.

കാറില്‍ നിന്ന് കൊലയാളികളുടെ വസ്ത്രങ്ങളും മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു.ആറംഗ സംഘമാണു കൊല നടത്തിയതെന്നാണു പൊലീസ് നിഗമനം. അഞ്ചു പേര്‍ കാറില്‍നിന്നിറങ്ങി അസ്ലമിനെ വെട്ടുകയും ഒരാള്‍ കാര്‍ ഓടിക്കുകയുമാണു ചെയ്തതെന്നാണു സൂചന.അസ്‍ലമിന്റെ കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളാണു കൊലപാതകത്തിന്റെ ദൃക്സാക്ഷികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button