NewsInternational

ഐ എസ്സിൽ മോചനം; ആഘോഷ തിമിർപ്പിൽ മന്‍ബിജ് നഗരം

സിറിയ: സിറിയയിലെ മന്‍ബിജ് നഗരം ഭീകര സംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റിൽനിന്നും മോചനം നേടിയതിന്റെ ആഘോഷത്തിലാണ്. ഐഎസ് നിയന്ത്രണത്തിലായിരുന്നപ്പോൾ നിരോധനം ഏർപ്പെടുത്തിയിരുന്നുതെല്ലാം ചെയ്താണ് അവർ സ്വാത്രന്ത്രം ആഘോഷിച്ചത്. പുരുഷന്മാർ താടി വെട്ടിയും സിഗരറ്റ് വലിച്ചും സ്ത്രീകൾ പരസ്പരം ആശ്ലേഷിച്ചും കുട്ടികൾ പൊതുനിരത്തിൽ കളിച്ചാണ് ഇവർ സന്തോഷം പങ്കിട്ടത്.

സ്വാതന്ത്ര്യം ആഘോഷിക്കാനായി ഐഎസിനെ പേടിച്ച് നാടുവിട്ടവരും മടങ്ങിയെത്തി. കുട്ടികൾ അവരുടെ സന്തോഷം പ്രകടിപ്പിച്ചത് പൊതുനിരത്തിലിറങ്ങി പന്തു തട്ടിയാണ്.ഐ എസ് സ്ത്രീകൾക്ക് നിഖാബ് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. പരസ്യമായി ചില സ്ത്രീകൾ നിഖാബ് കത്തിച്ചു. ചിലർ മോചിതരായിത്തിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു. മൻബിജ് നഗരം ഐഎസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു. കുട്ടികളുൾപ്പെടെ നൂറിലധികം പേരാണ് ഐ എസിന്റെ ക്രൂരതയിലും വ്യോമാക്രമണത്തിലുമായി കൊല്ലപ്പെട്ടത്. യുഎസ് വ്യോമസേനയുടെ സഹായത്തിലാണ് ഐ എസ്സിൽ നിന്നും നഗരത്തെ മോചിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button