NewsInternational

ഒളിമ്പിക്സ് പ്രേമികളുടെ ബഹളം ; വെടിയൊച്ചയെന്നു തെറ്റിദ്ധരിച്ച് വിമാനത്താവളം അടച്ചു

ന്യൂയോർക്ക്: ഒളിമ്പിക്സ് പ്രേമികളുടെ ബഹളം വെടിയൊച്ചയാണെന്ന് തെറ്റിദ്ധരിച്ച് ന്യൂയോർക്കിലെ ജോൺ എഫ്.കെന്നഡി വിമാനത്താവളം അടച്ചിട്ടു. എട്ടാമത്തെ ടെർമിനലിൽനിന്നാണു വെടിവയ്പുണ്ടായതായി ആദ്യ റിപ്പോർട്ട് വന്നത്. പിന്നാലെ ടെർമിനൽ ഒന്നിൽനിന്ന് ഇതേ റിപ്പോർട്ട് വന്നതായി ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും പോർട്ട് അതോറിറ്റി അറിയിച്ചു. ഉടൻ തന്നെ ആളുകളെ ഒഴിപ്പിക്കുകയും ഒരു മണിക്കൂറിലേറെ വിമാന സർവീസ് നിർത്തിവെക്കുകയും ചെയ്തു.

പിന്നീട് വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയപ്പോഴാണ് യാത്രക്കാർ ബഹളം വെച്ചതാണ് തെറ്റിദ്ധാരണ ഉണ്ടാകാൻ ഇടയാക്കിയതെന്ന് വ്യക്തമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button