NewsInternational

അമേരിക്കയിലേക്ക് വരുന്നവരെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്ന് ട്രംപ്

മറ്റു രാജ്യങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവരെ സൂഷ്മ പരിശോധനയ്‌ക്ക് ശേഷമേ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ എന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് ട്രംപ്.അമേരിക്കയിലെ ഒഹിയോയില്‍ നടന്ന പൊതുപരിപാടിയില്‍ ഇസ്ലാമിക തീവ്രവാദത്തെ നേരിടുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ നടത്താന്‍ പോകുന്ന പദ്ധതികളെക്കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് പ്രെസംഗിച്ചത് . മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ അമേരിക്കയിലേക്ക് വരുമ്പോള്‍ സൂഷ്മ പരിശോധനയ്‌ക്ക് ശേഷം മാത്രമേ രാജ്യത്തിനകത്തേക്ക് കടത്തി വിടാവു എന്നാണ് ട്രംപിന്റെ തീരുമാനം.

ഇറാഖ് യുദ്ധത്തെ നേരത്തെ തന്നെ താന്‍ എതിര്‍ത്തിരുന്നെന്ന് വ്യക്തമാക്കിയ ട്രംപ്, ഇറാഖിലെ എണ്ണപ്പാടങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കയ്യിലെത്താതിരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇവ കണ്ടുകെട്ടണമെന്നും അഭിപ്രായപ്പെടുകയുണ്ടായി .എതിരാളിയും ഡെമോക്രാറ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഹില്ലരി ക്ലിന്റന്  ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാനുള്ള ശക്തി നഷ്‌ടമായെന്ന് വിമര്‍ശിച്ച ട്രംപ് നാറ്റോയുമായി ചേര്‍ന്ന്  തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button