IndiaNews

മൂന്ന് വയസുകാരന്റെ കൈയ്യിലിരുന്ന തോക്കിൽ നിന്നും വെടിപൊട്ടി ഒരാള്‍ക്ക് പരിക്ക്

പീനിയ : ബംഗളൂരിലെ പീനിയയിൽ തോക്കുകൊണ്ട് കളിക്കുന്നതിനിടെ മൂന്ന് വയസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി ഒരാള്‍ക്ക് പരിക്ക്. സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗത്തിന്റെ വീട്ടില്‍ അതിഥിയായെത്തിയ ഗോവിന്ദപ്പയ്‌ക്കാണ് പരിക്കേറ്റത്.

സിറ്റി മുന്‍സിപ്പല്‍ കൗണ്‍സില്‍ അംഗമായ മുനി രാജുവിന്റെ മൂന്നുവയസുള്ള പേരക്കുട്ടി തോക്കുപയോഗിച്ച് കളിക്കുക്കുമ്പോഴാണ് അബദ്ധത്തില്‍ വെടി പൊട്ടിയത്. കുട്ടി തോക്കിന്റെ ട്രിഗര്‍ വലിക്കുകയും മുനിരാജുവിനെ കാണാനെത്തിയ ഗോവിന്ദപ്പക്ക് വെടിയേല്‍ക്കുകയുമായിരുന്നു. കഴുത്തിന് വെടിയേറ്റ ഗോവിന്ദരാജുവിനെ ഉടന്‍ തന്നെ ആശുപത്രിൽ പ്രവേശിപ്പിച്ചു. ഗോവിന്ദപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button