NewsIndia

അരവിന്ദ് കെജ്രിവാളിന് പിറന്നാളാശംസകളുമായി പ്രധാനമന്ത്രി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇന്ന്‍ പിറന്നാളാണ്. തനിക്കും പാര്‍ട്ടിക്കുംകിട്ടിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ തിരിച്ചടികള്‍ക്കെല്ലാം രാത്രിയെന്നൊ, പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ കെജ്രിവാള്‍ കുറ്റപ്പെടുത്തുന്ന ഒരു വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കെജ്രിവാളിന്‍റെ ഓഫീസ് മന്ദിരത്തില്‍ സിബിഐ റെയ്ഡ് നടന്നപ്പോള്‍ പ്രധാനമന്ത്രിയെ “സൈക്കോപാത്ത്” എന്ന്‍ വരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചയാളാണ് കെജ്രിവാള്‍.

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്തപ്പോള്‍ കെജ്രിവാളും അതില്‍ സംബന്ധിച്ചിരുന്നു. യോഗവേദിയില്‍ കെജ്രിവാളിനെ കണ്ടപ്പോള്‍ പ്രധാനമന്ത്രി അദ്ദേഹത്തെ അഭിവാദ്യം ചെയ്തെങ്കിലും പെട്ടെന്നു തന്നെ മറ്റ് വിശിഷ്ടാതിഥികളുടെ നേരേ ദൃഷ്ടി തിരിച്ചത്, കെജ്രിവാളിനെ അവഗണിക്കാനായിരുന്നു എന്ന്‍ വരെ വാര്‍ത്തകള്‍ ഇറങ്ങിയിരുന്നു.

ഏതായാലും, ഡല്‍ഹി മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ എല്ലാ രാഷ്ട്രീയ ഭിന്നതകളും മറന്ന് കെജ്രിവാളിന് ആശംസകള്‍ അര്‍പ്പിച്ചിരിക്കുകയാണ് നരേന്ദ്രമോദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button