NewsIndia

ഷവോമി റെഡ്മി 3 എസ് എത്തുന്നു; കുറഞ്ഞ വിലയിൽ

വില കുറവിൽ ഷവോമി റെഡ്മി 3 എസ് എത്തുന്നു. ഓഗസ്റ്റ്‌ 17, ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഷവോമി റെഡ്മി 3 എസിന്റെ ആദ്യവിൽപന ആരംഭിക്കുന്നത്. 90,000 ‘ഷവോമി റെഡ്മി 3 എസ് പ്രൈം’ ഫോണുകളാണ് ചൊവ്വാഴ്ച നടന്ന ആദ്യ ഫ്ലാഷ് വില്‍പനയില്‍ വെറും എട്ട് മിനിറ്റ് കൊണ്ട് വില്പന നടത്തിയത്. ഈ ചരിത്രനേട്ടത്തിനു പിന്നാലെയാണ് വില കുറഞ്ഞ വേരിയന്റ് ‘ഷവോമി റെഡ്മി 3 എസ്’ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ mi.com ലും ഫ്ലിപ്പ്കാര്‍ട്ടിലും ഫോണ്‍ ലഭ്യമാകും.

പ്രീ-രജിസ്ട്രേഷന്‍ വിൽപന കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ നേരിട്ട് ഈ സൈറ്റുകള്‍ സന്ദര്‍ശിച്ച് ഫോണ്‍ സ്വന്തമാക്കാന്‍ കഴിയും. 6,999 രൂപയാണ് റെഡ്മി 3 എസിന്. എന്നാൽ റെഡ്മി 3 എസ് പ്രൈമി’ന് 8,999 രൂപയായിരുന്നു.ചെറിയ വ്യത്യാസങ്ങള്‍ മാത്രമാണ് ഈ ഫോണുകൾ തമ്മിൽ ഉള്ളത്.

3 ജി.ബി റാമും 32 ജി.ബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമാണ് റെഡ്മി 3 എസ് പ്രൈമി’നുള്ളത്. റെഡ്മി 3 എസിന് ആകട്ടെ 2 ജി.ബി റാമും 16 ജി.ബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമാണ് ഉള്ളത്. പ്രൈമിന് പുറകില്‍ ഫിംഗര്‍പ്രിന്റ്‌ സെന്‍സറും നല്‍കിയിട്ടുണ്ട്. എംഐയുഐ 7.5 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയ്ഡ് 6.0.1 മാര്‍ഷ്മെലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡുവല്‍ സിം ഉള്ള ഈ ഫോണുകൾ പ്രവർത്തിക്കുന്നത്. 720×1280 പിക്സല്‍ റസല്യൂഷനോട് കൂടിയ 5 ഇഞ്ച്‌ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഒക്ടാ-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസറും അഡ്രിനോ 505 ഗ്രാഫിക് പ്രോസസ്സറും ഇരു ഫോണുകൾക്കും നൽകിയിരിക്കുന്നു. ഇരുഫോണുകൾക്കും 13 മെഗാപിക്സല്‍ മുന്‍ ക്യാമറയും സെല്‍ഫികള്‍ക്കായി അഞ്ച് മെഗാപിക്സല്‍ ക്യാമറയുമുണ്ട്. 4100 എം.എ.എച്ച് ബാറ്ററി മികച്ച പവര്‍ ബാക്കപ്പും 4 ജി ഉള്‍പ്പടെയുള്ള കണക്ടിവിറ്റി സൗകര്യങ്ങളും ഉറപ്പുനല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button