NewsInternational

ഐഎസിനെതിരായ പോരാട്ടത്തില്‍ റഷ്യയ്ക്ക് പുതിയ പോര്‍മുഖം!

ഐഎസിനെതിരെയുള്ള പോരാട്ടത്തിന്‍റെ അടുത്ത ഘട്ടം ആരംഭിക്കാനായി തങ്ങളുടെ ബോംബര്‍ വിമാനങ്ങള്‍ ഇറാനിലേക്ക് അയച്ചിരിക്കുകയാണ് റഷ്യ. സിറിയന്‍ പ്രസിഡന്‍റ് ബാഷര്‍ അല്‍-അസദിന്‍റെ പ്രധാന സഖ്യകക്ഷികളാണ് റഷ്യയും ഇറാനും. പക്ഷേ, ഐഎസിനെതിരെയുള്ള ചെറുത്തുനില്‍പ്പില്‍ നേരിട്ടുള്ള ഒരു സഖ്യം രൂപീകരിക്കാന്‍ ഇതുവരെ വിമുഖതയായിരുന്നു റഷ്യയ്ക്കും ഇറാനും.

റഷ്യയുടെ ടിയു-22എം3 ബാക്ക്ഫയര്‍, എസ്യു-34 ഫുള്‍ബാക്ക് ബോംബര്‍ വിമാനങ്ങളാണ് പശ്ചിമ ഇറാനിലെ ഹമെദാന്‍ വ്യോമത്താവളത്തില്‍ നിന്ന്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും ജബാത്ത് അല്‍ നുസ്രയുടേയും ആലെപ്പോ, ഡെയിര്‍ എസ് സോര്‍, ഇഡ്ലിബ് എന്നിവടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ബോംബ്‌വര്‍ഷം നടത്തിയത്.

ഈ ആക്രമണത്തിലൂടെ ഐഎസിന്‍റെ സെറകാബ്, ആലെപ്പോ, അല്‍ ഗാബ്, ഡെയിര്‍ എസ് സോര്‍ നഗരങ്ങളിലുള്ള അഞ്ച് വലിയ ആയുധശേഖരശാലകള്‍, ഇന്ധനശേഖരം, പരിശീലനകേന്ദ്രങ്ങള്‍, ഭീകരര്‍ തുടങ്ങിയവയെ ഇല്ലായ്മ ചെയ്യാന്‍ റഷ്യയ്ക്ക് സാധിച്ചു. ജഫ്ര, ഡെയിര്‍ എസ് സോര്‍ നഗരങ്ങളിലെ മൂന്ന്‍ നിയന്ത്രണകേന്ദ്രങ്ങളും റഷ്യന്‍ ബോംബ്‌വര്‍ഷത്തില്‍ തകര്‍ന്നിട്ടുണ്ട്. നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആദ്യമായാണ്‌ റഷ്യന്‍ ബോംബര്‍ വിമാനങ്ങള്‍ ഇറാന്‍ ബെയ്സ് ആക്കി ആക്രമണത്തിന് പുറപ്പെടുന്നത്. ഇറാനില്‍ താവളം ഉറപ്പിച്ച് ആക്രമണം തുടരാന്‍ സാധിക്കുന്നതിലൂടെ റഷ്യയ്ക്ക് വന്‍തോതില്‍ ഇന്ധനം ലാഭിക്കാനും, ബോംബര്‍ വിമാനങ്ങള്‍ക്ക് ആകെമൊത്തം 8,000 കിലോമീറ്ററുകള്‍ യാത്രചെയ്ത് ആക്രമണം നടത്തി തിരിച്ചുവരണം എന്ന അവസ്ഥ ഒഴിവായും കിട്ടും. ഇന്ധനത്തിന്‍റെ ലോഡ് കുറയുന്നതോടെ കൂടുതല്‍ ബോംബ്‌ വഹിച്ചുകൊണ്ട് പോകാനും റഷ്യന്‍ ബോംബറുകള്‍ക്ക് ഇനിമുതല്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button