NewsInternational

ഇസ്ലാമിക് സ്റ്റേറ്റിനെ തച്ചുതകര്‍ത്ത് റഷ്യ!

ഡമാസ്ക്കസ്: ഇറാനിലെ വ്യോമത്താവളം ഉപയോഗിച്ച് ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പുതിയ പോര്‍മുഖം തുറന്ന റഷ്യയ്ക്ക് ഇന്നലെ തങ്ങളുടെ ഉദ്യമത്തില്‍ വന്‍നേട്ടം. ഇന്നലെ റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 150-ലേറെ ഐഎസ് ഭീകരരാണ് കാലപുരി പൂകിയത്. റഷ്യയുടെ ശക്തമായ വ്യോമാക്രമണം ഇപ്പോഴും തുടരുകയാണ്. ഇറാന്‍റെ വ്യോമത്താവളം റഷ്യ ഉപയോഗപ്പെടുത്തുന്നതിനെതിരെ എതിര്‍പ്പുമായി അമേരിക്ക രംഗത്തെത്തിയെങ്കിലും വിമർശനങ്ങളെ തള്ളിയ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അക്രമണവുമായി റഷ്യ മുന്നോട്ടുപോകും എന്ന സൂചന തന്നെയാണ് നല്‍കിയത്.

റഷ്യയുടെ എസ്‍യു 34 ബോംബറുകള്‍ ഐഎസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ തച്ചുതകര്‍ക്കുകയാണ്. സിറിയയിലെ ദേർ ഏൽ സോറില്‍ നടത്തിവന്നിരുന്ന വലിയ രണ്ട് ഐഎസ് പരിശീലന ക്യാമ്പുകള്‍ റഷ്യൻ ബോംബറുകളുടെ ആക്രമണത്തില്‍ തകര്‍ന്ന്‍ നാമാവശേഷമായി. 150-ലേറെ ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇറാനുമായുള്ള റഷ്യയുടെ സഹകരണം ഐഎസിന് കനത്ത നാശനഷ്ടമാണുണ്ടാക്കുന്നതെങ്കിലും ഈ ഇറാന്‍-റഷ്യന്‍ കൂട്ടുകെട്ട് അമേരിക്കയ്ക്ക് അത്ര പിടിച്ച മട്ടില്ല. ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ ഉടമ്പടിയുടെ ലംഘനമാണ് ഈ സഹകരണമെന്ന് അമേരിക്ക ആരോപിച്ചിരിക്കുന്നത്. എന്നാൽ അമേരിക്കൻ വിദേശകാര്യമന്ത്രാലയത്തിന്‍റെ മാർക് ടോണർക്ക് മറുപടിയുമായി റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ് തന്നെ രംഗത്തെത്തി.

ഇറാന് റഷ്യ വിമാനങ്ങൾ വിൽക്കുകയോ, കൈമാറുകയോ ചെയേതിട്ടില്ലെന്ന് ലാവ്റോവ് വ്യക്തമാക്കി. ഐഎസ് എതിരായ ആക്രമണത്തിന്‍റെ മറവിൽ ആസദ് വിരുദ്ധരെയാണ് റഷ്യ ലക്ഷ്യം ഇടുന്നതെന്ന ആരോപണവും ലാവ്റോവ് തള്ളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button