NewsIndia

രക്തം സ്വീകരിക്കുന്നതും കൊടുക്കുന്നതും ഇപ്പോള്‍ ജാതിയും മതവും നോക്കി അതിനുള്ള തെളിവിതാ…

ഹൈദരാബാദ്: ജീവന്റെ കാര്യം വരുമ്പോള്‍ ജാതിയും മതവും ഒന്നും ഇല്ലെന്നാണ് എല്ലാവരും പറയാറുളളത്. വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ നോക്കാതെ ആണിന്റേയും പെണ്ണിന്റേയും മൃതദേഹങ്ങള്‍ ഒരുമിച്ച് സംസ്‌കരിക്കാറാണ് പതിവ്. അവിടെ ആരും ജാതിയും മതവും പറഞ്ഞ് വരാറില്ല.

രക്തം സ്വീകരിയ്ക്കുമ്പോഴും അവയവങ്ങള്‍ സ്വീകരിയ്ക്കുമ്പോഴും ആരും വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാറില്ല.

എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ രക്തം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പോസ്റ്റ് ജനാധിപത്യവിശ്വാസികളേയും മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവരേയും അമ്പരിപ്പിക്കുകയും ദു:ഖിപ്പിക്കുകയും ചെയ്തു.

കമ്മ ജാതിയില്‍ പെട്ട രക്തദാതാക്കളെ തേടുന്ന ഒരു ട്വീറ്റ് ആയിരുന്നു അത്. ആന്ധ്രയിലേയും തെലങ്കാനയിലേയും ഉയര്‍ന്ന ജാതിയാണ് ‘കമ്മ’. മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന് വേണ്ടിയായിരുന്നു രക്തം. ബ്ലഡ് ഡോണേഴ്‌സ് ഇന്ത്യ എന്ന ഐഡിയില്‍ നിന്നാണ് ഇത്തരം ഒരു ട്വീറ്റ് വന്നത്. ഈ ട്വീറ്റ് കണ്ടവരെല്ലാം ആദ്യം ഒന്നമ്പരുന്നു. പിന്നീട് അമ്പരപ്പ് വിട്ട് ആശങ്കയുടെ വക്കിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button