India

പ്രകൃതി വിരുദ്ധ പീഡനം : ഗോരക്ഷാദള്‍ നേതാവ് അറസ്റ്റില്‍

ചണ്ഡീഗഡ് : പഞ്ചാബിലെ ഗോരക്ഷാദള്‍ നേതാവ് പ്രകൃതി വിരുദ്ധ പീഡനത്തിന് അറസ്റ്റിലായി. സതീഷ് കുമാര്‍ എന്നയാളാണ് കന്നുകാലി വ്യാപാരിയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഈ മാസം ആറാം തീയതിയാണ് സതീഷ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രകൃതി വിരുദ്ധ പീഡനത്തിനു പുറമെ കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, വര്‍ഗീയ ലഹള എന്നീ കുറ്റങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പട്യാല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ തന്നെ മര്‍ദ്ദിക്കുകയും പശുക്കളെ സംരക്ഷിക്കുന്ന കേന്ദ്രത്തില്‍ എത്തിച്ച് തന്നെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പരാതിക്കാരന്‍ പറയുന്നു. മര്‍ദ്ദനത്തിനു ശേഷം തന്നെ ബലമായി മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വ്യാപാരി പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. സതീഷ് കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button