India

ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഏഴുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. മന്‍ഡവാലി പ്രദേശത്താണ് സംഭവം. കേസുമായി ബന്ധപ്പെട്ട് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യമുന ഖദാറില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. വീടിനു പുറത്തു കിടന്നുറങ്ങിയിരുന്ന കുട്ടിയെ രാത്രി 11 മണിയോടെ യുവാക്കള്‍ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനുശേഷം കുട്ടിയെ വീടിനു സമീപം ഉപേക്ഷിച്ച് യുവാക്കള്‍ കടന്നു.

കുട്ടിയെ കാണാതായതിനെ തുടര്‍ന്നു മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രാഥമിക ചികിത്സയ്ക്കുശേഷം എയിംസ് ആശുപ്രതിയിലേക്കു മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button